NEWS UPDATE

6/recent/ticker-posts

കുളിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശി ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ചു

ഷാർജ: കണ്ണൂർ കൂത്തുപറമ്പ് മുത്തിങ്ങ സ്വദേശി ഞാലിക്കൽ ഷുക്കൂർ (46) ഷാർജയിൽ നിര്യാതനായി. രാവിലെ ജോലിക്ക് പോകാനായി കുളിക്കവേ ബാത്ത് റൂമിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഷാർജ റോളയിൽ പർദ്ദ ഷോപ്പ് നടത്തി വരികയായിരുന്നു.[www.malabarflash.com]


മൂന്ന് ദിവസം മുൻപാണ് ഭാര്യയും മക്കളും യു.എ.ഇയിൽ എത്തിയത്. ഭാര്യ സലീന. മക്കൾ: റബിൻ ജാസ്, ഹവ്വ, മാഷിത. പിതാവ്: പരേതനായ കുട്ടിയാത്ത. മാതാവ്: കുഞ്ഞാമിന. സഹോദരങ്ങൾ: മഹമ്മൂദ്, കരീം, മുസ്തഫ, യൂസുഫ്​, സുബൈർ. സഹോദരി: നഫീസ. 

നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് നാട്ടിൽ കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Post a Comment

0 Comments