NEWS UPDATE

6/recent/ticker-posts

ശിവസേന നേതാവിനെ ​ഫേസ്ബുക് ലൈവിനിടെ വെടിവെച്ചുകൊന്നു; അക്രമി ജീവനൊടുക്കി

മുംബൈ: ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവിന്റെ മകനെ ഫെയ്‌സ്ബുക്ക് ലൈവിനിടെ വെടിവച്ചു കൊന്ന ശേഷം അക്രമി ജീവനൊടുക്കി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വിനോദ് ഗൊസാല്‍ക്കറുടെ മകന്‍ അഭിഷേക് ആണ് വെടിയേറ്റ് മരിച്ചത്.[www.malabarflash.com]

അഭിഷേകിനൊപ്പം ഫെയ്‌സ്ബുക്ക് ലൈവ് ചെയ്തിരുന്നയാളാണ് വെടിവച്ചത്. പിന്നീട് അയാള്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. ദൃശ്യങ്ങള്‍ എല്ലാം കാമറയില്‍ പതിഞ്ഞു. ശിവസേന ഉദ്ധവ് വിഭാഗം മുന്‍ കൗണ്‍സിലറാണ് വിനോദ് ഗോസാല്‍ക്കര്‍.

മൗറിസ് ഭായ് എന്നയാളുടെ ഓഫിസില്‍ വച്ചാണ് സംഭവമെന്നാണു റിപ്പോര്‍ട്ട്. അഭിഷേകും ഇയാളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അടുത്തിടെ രമ്യതയിലാക്കിയിരുന്നു. തുടര്‍ന്ന് ഒരു പരിപാടിക്കായി അഭിഷേകിനെ ഓഫിസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പരിപാടിക്കിടെ മൗറിസ് ഭായിയാണ് അഭിഷേകിനെ വെടിവച്ചു കൊന്നതെന്നാണു റിപ്പോര്‍ട്ട്. സംഭവങ്ങള്‍ മുഴുവന്‍ ഫെയ്‌സ്ബുക്കില്‍ ലൈവായി പോയിരുന്നു.

Post a Comment

0 Comments