റെയിൽവേ കോച്ച് ഡവലപ്പ്മെന്റ് ഓഫീസർ(മംഗ്ലൂറു) ബി. മനോജ് ആമുഖം ഭാഷണം നടത്തി സ്വാഗതമരുളി . ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, വാർഡ് അംഗം സൈനബ അബൂബക്കർ എന്നിവർ പ്രസംഗിച്ചു.
കുട്ടികളുടെ ഗാനാലാപനങ്ങളും നൃത്തവും തിരുവാതിരക്കളിയും ഉണ്ടായിരുന്നു.പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപിക സ്വപ്ന മനോജും സഹായിയായി കാഞ്ഞഞ്ഞാട് ലിറ്റിൽ ഫ്ലവർ സ്കൂൾ വിദ്യാർഥിനി ആരാധ്യ രഞ്ജിത്തും പരിപാടിയുടെ അവതാരകരായി.
റയിൽവേ ജീവനക്കാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും അടക്കം സമൂഹത്തിന്റെ നാന തുറയിലെ വ്യക്തികളും വിവിധ സംഘടന പ്രവർത്തകരും അടക്കം നൂറു കണക്കിന് പേർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
കാസർകോട് പാർലിമെന്റ് നിയോജക മണ്ഡലത്തിലെ ഏഴിമല, ഒളവറ, രാമവില്യം, പാലക്കുന്ന് ഉപ്പള എന്നിവയടക്കം 7 മേൽപ്പാലങ്ങൾക്കാണ് പ്രധാനമന്ത്രി തറകല്ലിട്ടത്.
0 Comments