NEWS UPDATE

6/recent/ticker-posts

കോട്ടിക്കുളം മേൽപ്പാലത്തിന് തിങ്കളാഴ്ച്ച പ്രധാനമന്ത്രി തറക്കല്ലിടും

പാലക്കുന്ന്: രണ്ട് പതിറ്റാണ്ടോളമായുള്ള കാത്തിരിപ്പിന് ആശ്വാസമായി കോട്ടിക്കുളം റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണത്തിന് തിങ്കളാഴ്ച്ച തറക്കല്ലിടും.അതിന്റെ ഔപചാരികമായ ഉദ്ഘാടനം 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ സാന്നിധ്യത്തിൽ
ഓൺലൈൻ ആയി നിർവഹിക്കും.[www.malabarflash.com]

കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ രാവിലെ 10.30 മുതൽ നടക്കുന്ന പരിപാടിയിൽ രാജ് മോഹൻ ഉണ്ണിത്താൻ എം. പി, സി. എച്ച്. കുഞ്ഞമ്പു എം. എൽ. എ., ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ ബേബി ബാലകൃഷ്ണൻ, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, വാർഡ് അംഗം സൈനബ അബൂബക്കർ എന്നിവർ വിശിഷ്ട വ്യക്തികളായി പങ്കെടുക്കും. 

കുട്ടികളുടെ കലാപരിപാടികളും തിരുവാതിരക്കളിയും അരങ്ങേറും.  12.20 മുതൽ പ്രധാനമന്ത്രി നടത്തുന്ന തറക്കല്ലിടലിന്റെ ഉദ്ഘാടനം ഓൺലൈനായി കാണാനുള്ള സൗകര്യം സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

തറക്കലിടലിന്റെ ഭാഗമായി ഉദുമ പഞ്ചായത്ത്‌ റെയിൽവേ ആക്ഷൻ കമ്മിറ്റി യോഗം ചേർന്നു. ചെയർമാൻ പി. ലക്ഷ്മി അധ്യക്ഷയായി.ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റയിൽവേ സ്റ്റേഷൻ പരിസരം ഹരിത സേനാംഗങ്ങൾ വൃത്തിയാക്കി.

Post a Comment

0 Comments