NEWS UPDATE

6/recent/ticker-posts

ടൂറിസത്തിലൂടെ പ്രാദേശിക സാമ്പത്തിക വികസനം; സുസ്ഥിര വികസനം ലക്ഷ്യമിട്ട് ഉദുമ പഞ്ചായത്ത് ബജറ്റ്

ഉദുമ: ടൂറിസത്തിലൂടെ പ്രാദേശിക സാമ്പത്തിക വികസനം, സുസ്ഥിര വികസനം ലക്ഷ്യമിട്ട് ഉദുമ പഞ്ചായത്ത് ബജറ്റ്. 34,08,34,536 രൂപ വരവും 32,45,50,159 രൂപ ചെലവും 1,62,84,377 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ്‌ പ്രസിഡൻറ്‌ കെ വി ബാലകൃഷ്‌ണൻ അവതരിപ്പിച്ചത്‌.[www.malabarflash.com]


അനുദിനം വളരുന്ന ബേക്കൽ ടൂറിസത്തിന്റെ ഗുണഫലം സാധാരണക്കാർക്ക് കൂടി അനുഭവഭേദ്യമാകുന്ന തരത്തിൽ പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിടുന്ന പദ്ധതികൾക്ക് ഒരു കോടി രൂപയാണ്‌ നീക്കി വെച്ചത്‌.
ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനുളള പദ്ധതികൾക്കാണ്‌ രൂപം നൽകിയത്‌. 

അടിസ്ഥാന പശ്ചാത്തല സേവന, കാർഷിക വ്യാവസായിക മേഖലകളിലെ വികസനം സാധ്യമാക്കും. ഭൂപ്രകൃതി, കൃഷി, വ്യവസായം, മൃഗസംരക്ഷണം, ജലസേചനം, സഹകരണം, വിഭവസമാഹരണം, വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ഗതാഗതം, ഊർജ്ജം, വനിതാ ശിശുവികസനം, വയോജനക്ഷേമം, പാർപ്പിടം, കലാകായികം, സാംസ്കാരികം, പട്ടികജാതി-പട്ടികവർഗ്ഗ വികസനം, മത്സ്യത്തൊഴിലാളി ക്ഷേമം, വികലാംഗക്ഷേമം, മാലിന്യസംസ്ക്കരണം എന്നിങ്ങനെയുളള സമസ്തമേഖലകളിലെയും സമഗ്രവികസനം നടപ്പിലാക്കും.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ലക്ഷ്‌മി അധ്യക്ഷയായി. പി കുമാരൻ നായർ, മധു മുദിയക്കാൽ, കെ എ മുഹമ്മദലി, എം കെ വിജയൻ, ശ്രീധരൻ വയലിൽ, കെ ബി എം ഷെരീഫ്, വൈ കൃഷ്ണദാസ്, എ പി ഹരിഹരസുധൻ, പാലക്കുന്നിൽ കുട്ടി, ജംഷി പാലക്കുന്ന്, വിനോദ് മേൽപ്പുറം എന്നിവർ സംസാരിച്ചു. സെക്രട്ടറി വി അനിഷ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments