കോവി ഡ് കാലത്തുൾപ്പെടെ പ്രവാസ ലോകത്തും സ്വദേശത്തും മനാഫ് നടത്തി കൊണ്ടിരിക്കുന്ന ജീവകാരുണ്യ-സാമൂഹ്യ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് കാസർകോട് ബേക്കൽ ഹദ്ദാദ് നഗർ സ്വദേശിയായ മനാഫിനെ ആദരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
ഷാർജ കേന്ദ്രമാക്കിയാണ് മനാഫിന്റെ പ്രവർത്തനം'. പ്രവാസ ലോകത്തെത്തി ജോലിയോ, കിടന്നുറങ്ങാൻ സ്ഥല സൗകര്യമോ ലഭിക്കാതെ വിഷമിക്കുന്ന പാവപ്പെട്ടവരെ കണ്ടെത്തി അവരുടെ കണ്ണീരൊപ്പാനായി രാപകൽ ഭേദമന്യ ഓടി നടക്കുന്ന മനാഫ് മിക്കപ്പോഴും ഒറ്റയ്ക്കാണ് ദുരിതമനുഭവി ക്കുന്നവർക്ക് സഹായം എത്തിക്കുന്നത്. അശണരും ആലംബഹീനരുമായവരുടെ കണ്ണീരൊപ്പാൻ തന്റെ ജീവിതം പോലും ഉഴിഞ്ഞു വെച്ച മനാഫ് ഈ ആദരത്തിന് എന്തുകൊണ്ടും അർഹനാണെന്നാണ് വിലയിരുത്തൽ .
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കർദിനാൾ ക്ലിമിസ് ബാവ , ശിവഗിരി മഠം പ്രസിഡണ്ട് സ്വാമി സച്ചിദാനന്ദ . പാളയം ജുമാ മസ്ജിദ് ഇമാം ഡോ: സുഹൈബ് മൗലവി,ഡോ.എം എസ് ഫൈസൽ ഖാൻ, ഡോ: ബിജു രമേശ് തുടങ്ങിനിരവധി പ്രമുഖരെയും മനാഫിനോടൊപ്പം ആദരിക്കുന്നുണ്ട്. മന്ത്രിമാർ ,എം എഎൽഎമാർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രവർത്തകർ പങ്കെടുക്കും.
0 Comments