NEWS UPDATE

6/recent/ticker-posts

രുധിര ചാമുണ്ഡി ക്ഷേത്ര കളിയാട്ട മഹോത്സവം സമാപിച്ചു

ഉദുമ: രണ്ടു ദിവസങ്ങളിലായി ബാര വയല്‍ വീട് മുല്ലച്ചേരി തറവാട് തിട്ടയില്‍ രുധിര ചാമുണ്ഡി ക്ഷേത്രത്തില്‍ നടന്ന കളിയാട്ട മഹോത്സവം സമാപിച്ചു.[www.malabarflash.com]


ചൊവ്വാഴ്ച്ച സന്ധ്യക്ക് ദീപാരാധന 8 മണിക്ക് തിടങ്ങല്‍, 9 മണിക്ക് കുളിച്ചുതോറ്റം എന്നിവ നടന്നു. ബുധനാഴ്ച്ച പുലര്‍ച്ചേയായിരുന്നു രുധിര ചാമുണ്ഡിയുടെ അരങ്ങേറ്റം, തീപന്തത്തിലുളള രുധിര ചാമുണ്ഡിയുടെ ഉറഞ്ഞാട്ടം ദര്‍ശിക്കാന്‍ വന്‍ ഭക്തജനത്തിരാക്കായിരുന്നു. രാവിലെ വിളക്കിലരിക്കു ശേഷം അരിത്രാവലോടെ കളിയാട്ട മഹോത്സവം സമാപിച്ചു.

Post a Comment

0 Comments