ജില്ലയിലെ ആറു മേഖലകളിലും ജനറൽബോഡിയും പുനസംഘടനയും പൂർത്തിയായ ശേഷമാണ് ജില്ലാ ജനറൽബോഡി നടന്നത്. സമസ്ത കേന്ദ്ര മുശാവറ അംഗം മാണിക്കോത്ത് എ പി അബ്ദുല്ല മുസ്‌ലിയാരുടെ അധ്യക്ഷതയിൽ കേന്ദ്ര മുശാവറ ഉപാധ്യക്ഷൻ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു.
സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ പ്രാരംഭ പ്രാർത്ഥന നടത്തി. മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ സമസ്ത നൂറാം വാർഷിക പദ്ധതി അവതരിപ്പിച്ചു. പൊന്മള മുഹിയുദ്ദീൻ കുട്ടി ബാഖവി, അലവി സഖാഫി കൊളത്തൂർ എന്നിവർ വിഷയാവതരണം നടത്തി. കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി പ്രവർത്തന - സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു.
സയ്യിദ് മുഹമ്മദ് അഷറഫ് തങ്ങൾ ആദൂർ, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, വൈ എം അബ്ദുറഹ്മാൻ അഹ്സനി, തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. കെ പി ഹുസൈൻ സഅദി കെ സി റോഡ് സ്വാഗതവും മൊയ്‌ദു സഅദി ചേരുർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ( പ്രസിഡന്റ് ) മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ ( ജനറൽ സെക്രട്ടറി), എപി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് (ട്രഷറർ), വൈസ് പ്രസിഡന്റുമാർ: സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട, സയ്യിദ് അഷ്‌റഫ് അസ്സഖാഫ് തങ്ങൾ ആദൂർ, ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, സെക്രട്ടറിമാർ: കെപി ഹുസൈൻ സഅദി കെസി റോഡ്, മൊയ്തു സഅദി ചേരൂർ, വൈ എം അബ്ദുൽ റഹ്‌മാൻ അഹ്സനി, അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ
0 Comments