NEWS UPDATE

6/recent/ticker-posts

വരാന്തയിൽ കാൽ തുടയ്ക്കാനിട്ട തുണിയിൽ കയറിക്കൂടിയ പാമ്പിന്റെ കടിയേറ്റ് വീട്ടമ്മ മരിച്ചു

കണ്ണൂർ: വീട്ടിലെ അടുക്കള വരാന്തയിൽ കാൽ തുടയ്ക്കാനിട്ട തുണിയിൽ കയറിക്കൂടിയ പാമ്പിന്റെ കടിയേറ്റ് വീട്ടമ്മ മരിച്ചു. അഴീക്കൽ ബോട്ടുപാലത്തിന് സമീപം പാറക്കാട്ട് ഹൗസിൽ ഫക്രുദ്ദീന്റെ ഭാര്യ നസീമ (52) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. [www.malabarflash.com]

ഭക്ഷണം പാകം ചെയ്യാൻ പുറമെനിന്ന് വിറകെടുത്ത് അടുക്കളയിലേക്ക് പോവുകയായിരുന്നു നസീമ. വാതിൽക്കൽ കാലുതുടയ്ക്കാനിട്ട തുണിയ്ക്കടിയിൽ പാമ്പുണ്ടെന്ന് അറിയാതെ അതിൽ കാൽ തുടയ്ക്കവെ പാമ്പ് കടിക്കുക ആയിരുന്നൂ.

ഉടൻതന്നെ കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു.

മാതാവ്: ആത്തിക്ക. മക്കൾ: ഫനാസ്, ഫസീൽ (ഇരുവരും ഗൾഫ് ). മരുമക്കൾ: അൻഷിന, നസ്മിന.

Post a Comment

0 Comments