ഉദുമ: സ്‌കൂളിലെ പഴയ കാല സഹപാഠികള്‍ക്കൊപ്പം ബോട്ട് സവാരിക്കിടെ ഹൃദയാഘാതം അനുഭവപ്പെട്ട ടെമ്പോ ഡ്രൈവര്‍ മരിച്ചു. ഉദുമ ടൗണിലെ ടെമ്പോ ഡ്രൈവര്‍ ഉദുമ മൂലയില്‍ വളപ്പിലെ കെ.യു ഹമീദ് (54) ആണ് മരിച്ചത്. ഉദുമയിലെ പരേതനായ ബേലിയില്‍ അബ്ദുല്ലയുടെ യും ബീഫാത്തിമയുടെയും മകനാണ്.[www.malabarflash.com]
ഉദുമ ഗവ.ഹൈസ്‌കൂള്‍ 1983 എസ്എസ്എല്‍സി ബാച്ച് അംഗങ്ങളുടെ ഹൃദയം
83 കൂട്ടായ്മ അംഗമാണ് ഹമീദ്. കൂട്ടായ്മ ഞായറാഴ്ച നീലേശ്വരം ഹൗസ് ബോട്ടില്‍ നടത്തിയ യാത്രക്കിടെയാണ് ഹമീദിന് നെഞ്ചുവേദന അനുഭവ പ്പെട്ടത്. ഉടനെ ബോട്ട് കരയിലേക്ക് അടുപ്പിച്ച് നീലേശ്വരം സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് പ്രഥമ ശുശ്രൂഷ നല്‍കി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോഴെക്കും മരണപ്പെട്ടിരുന്നു.
ഹമീദിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഉദുമ ടൗണ്‍ പള്ളി ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.
ഭാര്യ: ആമിന. മക്കള്‍: അഫീഫ, അഫ്‌ല(തിരുവന്തപുരം യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനി) ഹക്കീം, ഹാദി
മരുമകന്‍: മുഹ്‌സിന്‍ മൗവ്വല്‍ ബിലാല്‍.
സഹോദരങ്ങള്‍: മുഹമ്മദ് അസീസ്, മുഹമ്മദ് ഷാഫി, ജമീല, ഖൈറുന്നിസ, നസീറ.
0 Comments