തൃശൂര്‍: വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ പോലീസ് ചമഞ്ഞെത്തി ചാലിശ്ശേരി സ്വദേശിയുടെ വിസയും ടിക്കറ്റും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. ചാലിശ്ശേരി പെരുമണ്ണൂര്‍ ഒരുവില്‍പുറത്ത് നൗഫലി (39) നെയാണ് എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്. ചാലിശ്ശേരി മുക്കിലപീടിക സ്വദേശി ഖാദറിന്റെ വിസയും ടിക്കറ്റുമാണ് കവര്‍ന്നത്.[www.malabarflash.com]
ഇക്കഴിഞ്ഞ ഡിസംബര്‍ 27-ന് പാഴിയോട്ടുമുറിയിലാണ് സംഭവം. നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ ഖാദറിന്റെ വാഹനത്തത്തെ പിന്തുടര്‍ന്നെത്തിയ നൗഫല്‍ കാര്‍ വഴിയില്‍ തടയുകയായിരുന്നു. ശേഷം, ഖാദര്‍ ഒരു കേസില്‍ പ്രതിയാണെന്നും എരുമപ്പെട്ടി പോലീസ് സ്റ്റേഷനിലേക്ക് വരണമെന്നും പറഞ്ഞാണ് ഇയാള്‍ രേഖകള്‍ പിടിച്ചെടുത്തത്.
സംഭവത്തിന് പിന്നാലെ എരുമപ്പെട്ടി പോലീസ് സ്റ്റേഷനിലെത്തി അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതാണെന്ന് മനസ്സിലായത്. പോലീസ് അന്വേഷണത്തില്‍ നൗഫലിനെ തിരിച്ചറിഞ്ഞിരുന്നു. കോടതികളില്‍ ജാമ്യത്തിന് ശ്രമിച്ച് ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റ് നടന്നത്.
0 Comments