NEWS UPDATE

6/recent/ticker-posts

ത്വാഹിർ തങ്ങൾ ഉറൂസ് ഞായറാഴ്ച സമാപിക്കും, സനദ് ദാന സമ്മേളനം പ്രൗഢമായി

പുത്തിഗെ: സയ്യിദ് ത്വാഹിറുൽ അഹദൽ തങ്ങളുടെ പതിനെട്ടാമത് ഉറൂസ് മുബാറക് ഞായറാഴ്ച സമാപിക്കും. ഇനി മൂന്ന് നാളുകൾ മുഹിമ്മാത്ത് നഗർ വിശ്വാസി സഹസ്രങ്ങളുടെ സംഗമ വേദിയാകും. പതിനായിരങ്ങൾക്ക് തബറുക് വിതരണത്തോടെ ഞയറാഴ്ച വൈകിട്ട് ഉറൂസ് പരിപാടികൾ സമാപിക്കും.[www.malabarflash.com]

പ്രഥമ ദിനം നടന്ന സനദ് ദാന സമ്മേളനം പ്രൗഢമായി. മുഹിമ്മാത്ത് പ്രസിഡന്റ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഹിമമി യുവ പണ്ഡിതർക്കും ഖുർആൻ ഹാഫിളുകൾക്കും സനദ് ദാനം നിർവ്വഹിച്ചു. 

സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേനത്തിൽ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി അദ്ധ്യക്ഷത വഹിച്ചു. എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് ഉത്ഘാടനം ചെയ്തു. വി പി എം ഫൈസി വില്യാപ്പള്ളി, മുഹമ്മദ് സഖാഫി പറവൂർ പ്രസംഗിച്ചു. ഹാജി ഖലീലുറഹ്മാൻ ത്രിപ്പിനാച്ചി മുഖ്യാതിഥിയായി.  സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ സ്വാഗതം പറഞ്ഞു.

രാവിലെ സ്വാഗത സംഘം സംഘം ചെയർമാൻ അബ്ദുസ്സലാം ദാരിമി കുബണൂർ പതാക ഉയർത്തിയതോടെയാണ് ഉറൂസിന്  തുടക്കമായത്.
ഇച്ചലങ്കോട് മഖാം സിയാറത്തിന് സയ്യിദ് മുഹമ്മദ് മദനി തങ്ങൾ മൊഗ്രാലും അഹ്ദൽ മഖാം സിയാറത്തിന് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങളും നേതൃത്വം നൽകി.

ഉദ്ഘാടന സംഗമത്തിൽ‌ സയ്യിദ് ഇബ്രാഹിം അൽ ഹാദി ചൂരി അധ്യക്ഷത വഹിച്ചു. സമസ്ത കർണാടക പ്രസിഡന്റ് സൈനുൽ ഉലമ അബ്ദുൽ ഹമീദ് മുസ്‌ലിയാർ മാണി ഉദ്ഘാടനംചെയ്തു. രാജ്‌മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാതിഥിയായി.

മുഹിമ്മാത്ത് സ്ഥാപനത്തിൽ നിന്ന് പഠനം പൂർത്തിയാക്കിയവർക്ക് സ്ഥാന വസ്ത്ര വിതരണം സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ നിർവ്വഹിച്ചു. ചടങ്ങ് മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ ഉത്ഘാടനം ചെയ്തു.

ജില്ലാതല ഹജ്ജ് പഠന ക്ലാസിൽ സുലൈമാൻ കരിവെള്ളൂർ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് ഉത്ഘാടനം ചെയ്തു. അബ്ദുൽ കരീം സഖാഫി ഇടുക്കി വിഷയാവതരണം നടത്തി.
ഹിമമി സംഗമം അബൂബക്കർ കാമിൽ സഖാഫിയുടെ അധ്യക്ഷതയിൽ അബ്ദുൽ അസീസ് മിസ്ബാഹി ഉദ്ഘാടനം ചെയ്തു. വൈ എം അബ്ദുൽ റഹ്മാൻ അഹ്‌സനി വിഷയാവതരണം നടത്തി, ഹമലതുൽ ഖുർആൻ സംഗമം ഹാഫിള് അബ്ദുസ്സലാം നിസാമിയുടെ അധ്യക്ഷതയിൽ സയ്യിദ് ഇസ്മായീൽ ബാഫഖി കൊയിലാണ്ടി ഉത്ഘാടനം ചെയ്തു. ഹാഫിള് കബീർ ഹിമമി ബോവിക്കാനം വിഷയാവതരണം നടത്തി. സ്വാലാത്ത് മജ്‌ലിസിന് അബ്ബാസ് സഖാഫി കാവുംപുറം നേതൃത്വം നൽകി.

വെള്ളി വൈകിട്ട് നാലിന് നടക്കുന്ന രിഫാഈ റാത്തീബിന് സയ്യിദ് സൈനുൽ ആബിദീൻ അൽ അഹ്ദൽ കണ്ണവം, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി നേതൃത്വം നൽകും. രാത്രി 7.30ന് മതപ്രഭാഷണം ഹാജി അമീറലി ചൂരിയുടെ അധ്യക്ഷതയിൽ സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യും. ഹംസ മിസ്ബാഹി ഓട്ടപ്പടവ് പ്രസംഗിക്കും.

17ന് ശനിയാഴ്ച ഉച്ചയ്ക്ക് 2ന് തമിഴ് സമ്മേളനം സയ്യിദ് ഹബീബ് അൽ അഹ്ദൽ തങ്ങളുടെ അധ്യക്ഷതയിൽ സയ്യിദ് അബ്ദുൽ റഹ്മാൻ അൽ ബുഖാരി കായൽപട്ടണം ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് മുഹ്യദ്ദീൻ റാത്തീബിന് സയ്യിദ് സൈനുൽ ആബിദീൻ അൽ ബുഖാരി എൻമൂർ, കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി നേതൃത്വം നൽകും. രാത്രി 7 ന് മതപ്രഭാഷണം നൂറുസ്സാദാത്ത് ബായാർ സയ്യിദ് അബ്ദുൽ റഹ്മാൻ ഇമ്പിച്ചികോയ തങ്ങളുടെ പ്രാർഥനയോടെ തുടങ്ങും. സി എൻ അബ്ദുൽ ഖാദിർ മാസ്റ്റർ അധ്യക്ഷത വഹിക്കും. നൗഫൽ സഖാഫി കളസ പ്രസംഗിക്കും.

18 ന് (ഞായർ) രാവിലെ 11ന് പ്രവാസി സംഗമം ഉച്ചയ്ക്ക് 2ന് മൗലിദ് മജ്‌ലിസ് വൈകിട്ട് മൂന്നിന് ഖത്തം ദുആ സദസ്സും നടക്കും. വൈകിട്ട് 5 മണിക്ക് അഹ്ദലിയ്യ ആത്മീയ സമ്മേളനം നടക്കും.

Post a Comment

0 Comments