NEWS UPDATE

6/recent/ticker-posts

പ​രീ​ക്ഷ ക​ഴി​ഞ്ഞ് മടങ്ങവെ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സും ബൈ​ക്കു​മി​ടി​ച്ച് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു

കോഴി​ക്കോ​ട്: ന​ഗ​ര​ത്തി​ൽ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സും ബൈ​ക്കു​മി​ടി​ച്ച് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് തെ​ങ്ക​ര വെ​ള്ളാ​രം​കു​ന്ന് നി​ലം​കോ​ട​ന്‍ വീ​ട്ടി​ല്‍ സ​ലാ​മി​ന്റെ മ​ക​ന്‍ ഫാ​യി​സ് അ​ലി (22), മ​ണ്ണാ​ര്‍ക്കാ​ട് പു​ല്ലി​ശ്ശേ​രി മു​ണ്ടം​പ​ള്ളി ക​രി​മ്പ​ന​ക്ക​ല്‍ വീ​ട്ടി​ല്‍ ക​മ്മാ​പ്പ​യു​ടെ മ​ക​ന്‍ ഫ​ര്‍സാ​ന്‍ (22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.[www.malabarflash.com]​


വെ​ള്ളി​യാ​ഴ്ച പു​ല​ര്‍ച്ചെ 3.30ന് ​കോ​ഴി​ക്കോ​ട്-​ക​ണ്ണൂ​ര്‍ ദേ​ശീ​യ​പാ​ത​യി​ല്‍ ക്രി​സ്ത്യ​ൻ കോ​ള​ജ് ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം. ഗാ​ന്ധി റോ​ഡി​ൽ നി​ന്ന് വ​ന്ന ബൈ​ക്കി​ൽ ക​ണ്ണൂ​രി​ലേ​ക്ക് പോ​കു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി. ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. 

ന​ഗ​ര​ത്തി​ൽ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന ഇ​രു​വ​രും പ​രീ​ക്ഷ ക​ഴി​ഞ്ഞ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​​മ്പോ​ഴാ​ണ് അ​പ​ക​ടം. സാ​ജി​ത​യാ​ണ് ഫാ​യി​സി​ന്റെ മാ​താ​വ്. സ​ഹോ​ദ​രി: ഫ​സ്‌​ന. ജാ​സ്മി​നാ​ണ് ഫ​ര്‍സാ​ന്റെ മാ​താ​വ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ഹ​ന, ഹം​ല.

Post a Comment

0 Comments