NEWS UPDATE

6/recent/ticker-posts

ഉദുമ കണ്ണികുളങ്കര വലിയ വീട് തറവാട് വായനാട്ടുകുലവൻ തെയ്യംകെട്ടിന് കൂവം അളന്നു

ഉദുമ: പുരുഷാര നിറവിൽ ഉദുമ കണ്ണികുളങ്കര വലിയ വീട് തറവാട്ടിൽ മാർച്ച്‌ 28 മുതൽ 31 വരെ നടക്കുന്ന വായനാട്ടുകുലവൻ തെയ്യം കെട്ടിന് കൂവം അളന്നു. ചൂട്ടൊപ്പിക്കാൻ നിയുക്തനായ മോഹനൻ കൊക്കാൽ ആണ് കൂവം അളന്നത്.[www.malabarflash.com]


കുണ്ടംകുഴി പഞ്ചാലിംഗേശ്വര, തൃക്കണ്ണാട് ത്രയംബകേശ്വര, കീഴൂർ ധർമ ശാസ്താ, ഉദയമംഗലം മഹാവിഷ്ണു എന്നീ ക്ഷേത്രങ്ങളിലേക്കും, കോട്ടപ്പാറ
കുഞ്ഞിക്കോരൻ, തളങ്കര ബാന്തുകുടി തറവാടുകളിലേക്കും 21 ഇടങ്ങഴി വീതവും പനയാൽ പഞ്ചലിംഗേശ്വര, തിരൂർ പാർഥസാരഥി, കരിപ്പോടി ശാസ്താ വിഷ്ണു, അച്ചേരി മഹാവിഷ്ണു, തലക്ലായി സുബ്രഹ്മണ്യ, ബാര മഹാവിഷ്ണു, മൂക്കുന്നോത്ത്‌ കാവ് ഭഗവതി, എരോൽകാവ് വൈഷ്ണവി,
മാന്യംകോട് ശാസ്താവിഷ്ണു ക്ഷേത്രങ്ങളിലേക്ക് 11 ഇടങ്ങഴിവീതവും നെല്ലാണ് കൂവം അളന്നത്. 

തറവാടിലേക്ക് തെയ്യംകെട്ടിനായി പച്ചരിയ്ക്കും പുഴുങ്ങലരിയ്ക്കും വേണ്ടി 6 പറ വീതം പ്രത്യേകം കൂവം അളന്നു. ചാക്കുകളിൽ പ്രത്യേകം അളന്നു വേർതിരിച്ച നെല്ല് തെയ്യംകെട്ടിന് മുൻപായി അതത് ഇടങ്ങളിൽ എത്തിക്കും.

പാലക്കുന്ന് ക്ഷേത്ര സ്ഥാനികർ, ഭാരവാഹികൾ, തറവാട് അംഗങ്ങൾ, പ്രാദേശിക സമിതി അംഗങ്ങൾ, നാട്ടുകാർ അടക്കം വൻ ജനാവലി കൂവം അളക്കലിൽ പങ്കെടുത്തു. ശേഷം കൈവീതും ചടങ്ങിനെത്തിയവർക്കെല്ലാം ഭക്ഷണവും വിളമ്പി

Post a Comment

0 Comments