NEWS UPDATE

6/recent/ticker-posts

പ്രായപൂർത്തിയാകാത്ത കുട്ടി കാറുമായി വാഹന പരിശോധനാ സംഘത്തിനു മുന്നിൽ; മാതാവിനെതിരെ കേസ്

ഉദുമ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി കാര്‍ ഓടിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാവിനെതിരെ കേസെടുത്തു. വാഹനം ഓടിക്കാന്‍ കൊടുത്ത പള്ളിക്കര ഹദാദ്ദ് നഗറിലെ നഫീസത്തി(35)നെതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്.[www.malabarflash.com]


ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. തച്ചങ്ങാട് ഭാഗത്തു നിന്നു ബേക്കലിലേക്ക് കുട്ടി കാര്‍ ഓടിച്ചു വരുന്നതിനിടെ വാഹന പരിശോധന നടത്തുന്ന പോലീസ് സംഘത്തിനു മുന്നില്‍ എത്തുകയായിരുന്നു. പിന്നാലെ രക്ഷിതാവിനെ വിളിച്ചു വരുത്തി കുട്ടിയെ സുരക്ഷിതമായി അയച്ച ശേഷം പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു.

Post a Comment

0 Comments