NEWS UPDATE

6/recent/ticker-posts

ഗ്യാന്‍വാപി മസ്ജിദില്‍ പൂജ ചെയ്യാന്‍ അനുവദിച്ച് വാരണാസി കോടതി

വാരണാസി: ഗ്യാന്‍വാപി പള്ളിയില്‍ പൂജ ചെയ്യാന്‍ അനുവദിച്ച് വാരണാസി കോടതി. മസ്ജിദിന് താഴെയുള്ള സീല്‍ ചെയ്ത നിലവറക്കുള്ളില്‍ പൂജ നടത്താനാണ് വാരണാസി കോടതി അനുമതി നല്‍കിയത്. ഉത്തരവ് പ്രകാരം മസ്ജിദിലെ സീല്‍ ചെയ്ത ഭാഗമായ വ്യാസ് കാ തെഖാനയില്‍ ഭക്തര്‍ക്ക് പൂജകള്‍ നടത്താം.[www.malabarflash.com]


ഗ്യാന്‍വാപി പള്ളി ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നു വി എച്ച് പി അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയതായും അതില്‍ പൂജ നടത്താന്‍ അനുമതി വേണമെന്നുമായിരുന്നു ആവശ്യം. ഈ ആവശ്യങ്ങള്‍ പരിഗണിച്ചാണ് മസ്ജിദില്‍ പൂജ നടത്താന്‍ കോടതി അനുമതി നല്‍കിയത്. 

വിശ്വനാഥ ക്ഷേത്രത്തിലെ പൂജാരിമാരാണ് പൂജാ കര്‍മ്മങ്ങള്‍ നടത്തേണ്ടതെന്നും ഏഴ് ദിവസത്തിനുള്ളില്‍ ക്രമീകരണങ്ങള്‍ നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.

കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മസ്ജിദില്‍ സര്‍വേ നടത്തുകയും കഴിഞ്ഞ ബുധനാഴ്ച ഈ സര്‍വേ റിപ്പോര്‍ട്ട് കക്ഷികള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. ഈ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മസ്ജിദ് പൊളിച്ച് ക്ഷേത്രം പണിയണമെന്നു വി എച്ച് പി അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെട്ടത്. ഇത് ചോദ്യം ചെയ്തു മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു.

Post a Comment

0 Comments