അംഗങ്ങൾക്കെതിരെ പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ ഊരുവിലക്ക്, അവകാശ നിഷേധങ്ങൾ, മയ്യിത്ത് മറമാടുന്നതിന് തടസ്സം സൃഷ്ടിക്കൽ, അനാവശ്യമായി മഹല്ലിൽനിന്ന് പുറത്താക്കൽ, മദ്റസ വിദ്യാഭ്യാസം നിഷേധിക്കൽ, ചില പ്രത്യേക വിഭാഗങ്ങളെ മഹല്ല് അംഗത്വത്തിൽനിന്നും മഹല്ലിലെ പ്രവൃത്തികളിൽനിന്നും ഒഴിവാക്കൽ, നിക്കാഹ് ചെയ്തുകൊടുക്കാതിരിക്കൽ, സർട്ടിഫിക്കറ്റ് നിഷേധം, മയ്യിത്ത് മറമാടുന്നതിന് ന്യായീകരിക്കാനാകാത്തവിധം ഫീസ് ഈടാക്കൽ, സ്ത്രീധനം പ്രോത്സാഹിപ്പിക്കുന്നതും ഓഹരി ഈടാക്കുന്നതുമായ പ്രവണത തുടങ്ങിയ കാര്യങ്ങളെല്ലാം വിലക്കി ബോർഡ് യോഗം സർക്കുലർ പുറപ്പെടുവിച്ചതായി ചെയർമാൻ അഡ്വ. എം.കെ. സക്കീർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വഖഫ് ബോർഡ് നിർദേശം നിരാകരിച്ച് ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന മഹല്ല് ഭാരവാഹികൾക്കെതിരെ ക്രിമിനൽ കേസ് ഉൾപ്പെടെ നിയമനടപടികൾ ബോർഡ് സ്വീകരിക്കും. സ്കോളർ ഇൻ അറബിക്, ടീച്ചർ ഇൻ അറബിക്, ഖാദിം എന്നീ വിഭാഗങ്ങൾക്കുള്ള പെൻഷൻ കുടിശ്ശിക പൂർണമായി കൊടുക്കുന്നതിന് യോഗം തീരുമാനിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ ഇസ്ലാമിക് ചെയറിന് മൂന്നു ലക്ഷം രൂപ വാർഷിക ഗ്രാൻറ് അനുവദിച്ചു.
വിവിധ പ്രഫഷനൽ കോഴ്സുകൾക്കും തൊഴിലധിഷ്ഠിത കോഴ്സുകൾക്കും ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും പഠിക്കുന്നതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ മുസ്ലിം 200 വിദ്യാർഥികൾക്ക് പ്രതിവർഷം 25,000 രൂപ വീതം ലോൺ സ്കോളർഷിപ് നൽകും. കാസർകോട് ജില്ല ജംഇയ്യതുൽ ഉലമ മലബാർ ഇസ്ലാമിക് കോംപ്ലക്സ് അസോസിയേഷന്‍റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലം കോവിഡ് ആശുപത്രിക്കായി വിട്ടുനൽകിയതിന് പകരം ഭൂമി അനുവദിച്ച് സർക്കാർ ഉത്തരവായതായും ചെയർമാൻ അറിയിച്ചു.
പ്രധാന മഹല്ലുകൾ കേന്ദ്രീകരിച്ച് പ്രീ-മാരിറ്റൽ കൗൺസലിങ് സെന്‍ററുകൾ ആരംഭിക്കുന്നതിനും തീരുമാനമുണ്ട്. വാർത്തസമ്മേളനത്തിൽ മെംബർമാരായ അഡ്വ.എം. ഷറഫുദ്ദീൻ, എം.സി. മായിൻഹാജി, അഡ്വ.പി.വി. സൈനുദ്ദീൻ, റസിയ ഇബ്രാഹീം, വി.എം. രഹന, ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ വി.എസ്. സക്കീർ ഹുസൈൻ എന്നിവരും പങ്കെടുത്തു.

0 Comments