NEWS UPDATE

6/recent/ticker-posts

ചിറ്റാരിക്കാലിൽ യുവാവ് കുത്തേറ്റ് മരിച്ചു

കാഞ്ഞങ്ങാട്: സുഹൃത്തിന്റെ കുത്തേറ്റ് ചുമട്ടുതൊഴിലാളി മരിച്ചു. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഭീമനടി മൗക്കോട് സ്വദേശി കെ.വി പ്രദീപ് കുമാര്‍ (41) ആണ് മരിച്ചത്. അയൽവാസി റെജി കസ്റ്റഡിയിലായിട്ടുണ്ട്.[www.malabarflash.com]

ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെ മൗക്കോട് വച്ചാണ് സംഭവം. ഇരുവരും മദ്യലഹരിയിൽ ആയിരുന്നുവെന്നു പറയുന്നു. രാവിലെ മുതൽ ഇവർ തമ്മിൽ വാക്കു തർക്കങ്ങൾ ഉണ്ടായിരുന്നു. വൈകുന്നേരം വീണ്ടും വാക്കു തർക്കത്തിൽ ഏർപ്പെട്ടതോടെ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. 

കയ്യിൽ കരുതിവച്ചിരുന്ന കത്തിയെടുത്ത് പ്രദീപനെ കുത്തി വീഴ്ത്തി. ഇത് കണ്ട നാട്ടുകാർ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. പരിക്ക് ഗുരുതരമായതിനാൽ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

വിവരമറിഞ്ഞെത്തിയ ചിറ്റാരിക്കാൽ പോലീസ് പ്രതിയെ പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

കൊല്ലപ്പെട്ട പ്രദീപ് കുമാർ മൗക്കോട്ടെ പരേതനായ പലേരി നാരായണൻ്റെയും കെ.വി. ചന്ദ്രികയുടെയും മകനാണ്. മക്കൾ: അഭിഷേക്, അശ്വൻ. സഹോദരങ്ങൾ: പ്രസാദ്, പ്രമീള.

Post a Comment

0 Comments