NEWS UPDATE

6/recent/ticker-posts

മൂന്നുപേരുടെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ മംഗളൂരിനടുത്ത ബെൽത്തങ്ങാടി സ്വദേശികളായ മൂന്ന് പേരെ വെള്ളിയാഴ്ച തുമകൂറിൽ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ബെൽത്തങ്ങാടി ടി.ബി ക്രോസ് റോഡിലെ ഓട്ടോറിക്ഷ ഡ്രൈവർ കെ. ഷാഹുൽ(45), മഡ്ഡട്ക്കയിലെ സി. ഇസ്ഹാഖ്(56), ഷിർലാലുവിലെ എം. ഇംതിയാസ്(34) എന്നിവരാണ് മരിച്ചത്.[www.malabarflash.com]


തുമകൂറു കുച്ചാംഗി തടാകക്കരയിൽ കത്തിയ കാർ കണ്ട നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. ജില്ല പൊലീസ് സൂപ്രണ്ട് കെ.വി. അശോക്, എ.എസ്.പി മാരിയപ്പ, ഡിവൈഎസ്പി ചന്ദ്രശേഖർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് എത്തി.തുമകൂറു റൂറൽപോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നു.

Post a Comment

0 Comments