NEWS UPDATE

6/recent/ticker-posts

ബൈക്ക് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം, ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് പരിക്കേറ്റയാള്‍ മരിച്ചു

കോഴിക്കോട്: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. താമരശ്ശേരി തേക്കുംതോട്ടം മൈലാടിപ്പാറ അബ്ബാസ് സഖാഫി(57) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ ദിവസം കുന്ദമംഗലം ചൂലാംവയലില്‍ വെച്ചായിരുന്നു അപകടം നടന്നത്.[www.malabarflash.com]


ബൈക്ക് യാത്രക്കിടെ അബ്ബാസ് സഖാഫിക്ക് തലകറക്കം അനുഭവപ്പെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന സൂചന. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി. സാരമായി പരിക്കേറ്റ സഖാഫിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

കോഴിക്കോട് മുഖദാര്‍ സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ ഏതാനും വര്‍ഷമായി പൂനൂര്‍ തേക്കുംതോട്ടത്തിലാണ് താമസം. ദീര്‍ഘകാലം ലക്ഷദ്വീപിലായിരുന്നു ജോലി ചെയ്തിരുന്നത്. ഭാര്യ: ആയിശ. മക്കള്‍: അഹമ്മദ് കബീര്‍, ഫാത്വിമ ഹുദ. സഹോദരങ്ങള്‍: ആലിക്കോയ, ഹസ്സന്‍കോയ, ബഷീര്‍, ഇസ്മായില്‍, റാസി, നൂഹ്, ഫാസില, ജമീല.

Post a Comment

0 Comments