NEWS UPDATE

6/recent/ticker-posts

തെയ്യംകെട്ടിന്റെ മുന്നൊരുക്കങ്ങൾക്ക് സേവനം ചെയ്തവർക്ക് ആരോഗ്യ പരിശോധന നടത്തി

പാലക്കുന്ന്: കീക്കാനം കുന്നത്ത് കോതോർമ്പൻ തറവാട് തോക്കാനം താനത്തിങ്കാൽ ദേവസ്ഥാനത്ത് നടക്കുന്ന വയനാട്ടുകുലവൻ തെയ്യംകെട്ടിന്റെ മുന്നൊരുക്കങ്ങൾക്ക് വേണ്ടി പ്രയത്നിക്കുന്ന മുഴുവൻ പ്രവർത്തകർക്കും വേണ്ടി ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു.[www.malabarflash.com]

തിരക്കിനിടയിലും എല്ലാവരുടെയും ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്താനാണ് പള്ളിക്കര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവും തോക്കാനം താനത്തിങ്കാൽ ആരോഗ്യ സബ്ബ്കമ്മിറ്റിയും ചേർന്ന് ക്യാമ്പ് നടത്തിയത്. 

ഹെൽത്ത്‌ ഇൻസ്‌പെക്ടർ സജീവൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ കമ്മിറ്റി ചെയർമാൻ കെ. ടി. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. അംബികഷിബു, ബാലകൃഷ്ണൻ പുളിക്കാൽ, മഞ്ജു, അമൃത, ലീനാ രാഘവൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments