NEWS UPDATE

6/recent/ticker-posts

ബിസിനസ് ആവശ്യത്തിന് എത്തിയ മലയാളി സൗദിയില്‍ മരിച്ചു

റിയാദ്: കോഴിക്കോട് സ്വദേശി സൗദിയിലെ ജിസാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോഴിക്കോട് മുക്കം ഓമശ്ശേരി-കാതിയോട് അരിമാനത്തൊടിക എ.ടി. അബ്ദുറഹ്മാൻ ഹാജിയുടെയും പാത്തുമ്മ ഹജ്ജുമ്മയുടെയും മകൻ ശംസുദ്ധീൻ (43) ആണ് മരിച്ചത്.[www.malabarflash.com]


റിയാദിൽ നിന്ന് ബിസിനസ് ആവശ്യാർത്ഥം തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽ പോയപ്പോയിരുന്നു ശനിയാഴ്ച അന്ത്യം. മുമ്പ് ഖത്തറിൽ ബിസിനസ് ചെയ്തിരുന്ന ശംസുദ്ദീൻ ഒരു വർഷം മുമ്പാണ് സൗദിയിൽ എത്തിയത്. 

ഭാര്യ: ആയിശ കളരാന്തിരി.മക്കൾ:മസിൻ അഹമ്മദ്, ഹസ്സ ഫാത്തിമ, ജസ ഫാത്തിമ, അസ്വാൻ. സഹോദരങ്ങൾ: എ.ടി. ബഷീർ, യൂസുഫ്, സൈനുദ്ധീൻ, സുലൈമാൻ, സലീം, ഉമ്മുസൽമ. 

മൃതദേഹം ശനിയാഴ്ച രാത്രി തന്നെ ജിസാനിൽ ഖബറടക്കി.

Post a Comment

0 Comments