NEWS UPDATE

6/recent/ticker-posts

ഭര്‍ത്താവിനൊപ്പം ആറ് ദിവസങ്ങൾക്ക് മുമ്പെത്തിയ മലയാളി യുവതി സൗദിയില്‍ മരിച്ചു

റിയാദ്: കൊല്ലം സ്വദേശിനി മദീനയിൽ നിര്യാതയായി. കരുനാഗപ്പള്ളി ഓച്ചിറ ക്ലാപ്പന സ്വദേശി മതിലകത്ത് കബീറിന്റെ മകൾ ഷഹ്‌ന (32) ആണ് മരിച്ചത്.[www.malabarflash.com]


റിയാദിലെ സ്വകാര്യ കമ്പനിയിൽ ഫയർ ആൻഡ് സേഫ്റ്റി എൻജിനീയർ ആയി ജോലി ചെയ്യുന്ന ഷമീർ ആണ് ഭർത്താവ്. ഇദ്ദേഹം ജോലി ആവശ്യാർത്ഥം മദീനയിലേക്ക് പോന്നപ്പോൾ കൂടെ ആറ് ദിവസങ്ങൾക്ക് മുമ്പാണ് ഭാര്യ ഷഹ്‌നയും മദീനയിലെത്തിയത്.

ഡയബറ്റിക്‌സ് സംബന്ധമായ അസുഖം കൂടിയതിനെ തുടർന്ന് ഷഹ്‌നയെ മദീന ഉഹുദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം മദീന ജന്നത്തുൽ ബഖിഹ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നടപടികൾ പൂർത്തീകരിക്കാനായി നവോദയ രക്ഷാധികാരി നിസാർ കരുനാഗപ്പള്ളി രംഗത്തുണ്ട്.

Post a Comment

0 Comments