NEWS UPDATE

6/recent/ticker-posts

സിഎഎ മുസ്‌ലിം വിരുദ്ധമല്ല, പൗരത്വം തെളിയിക്കാൻ ഒരു രേഖയും ഹാജരാക്കേണ്ട- ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിനില്‍ക്കെ കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പൗരത്വനിയമ ഭേദഗതിയിലെ ചട്ടങ്ങള്‍ സംബന്ധിച്ച് വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം. പൗരത്വനിയമം മുസ്‌ലിം വിരുദ്ധ നിയമാണ് എന്നതരത്തില്‍ വിവാദമായതോടെയാണ് കേന്ദ്രം വിശദീകരണവുമായി രംഗത്തെത്തിയത്.[www.malabarflash.com]

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് നടക്കുന്നതെന്നും മുസ്‌ലിങ്ങളുടെ പൗരത്വത്തെ ഒരുതരത്തിലും നിയമം ബാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ നിലവിലെ 18 കോടി മുസ്‌ലിങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കുള്ള എല്ലാ അവകാശവും ഉണ്ടായിരിക്കും. പൗരത്വം തെളിയിക്കാന്‍ ഒരു തരത്തിലുള്ള രേഖയും ഹാജരാക്കേണ്ടെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

സി.എ.എയുടെ കാര്യത്തിൽ ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ക്ക് ഒരു ഭയപ്പാടും വേണ്ട. അവരുടെ പൗരത്വത്തെ ബാധിക്കുന്ന ഒരു നിബന്ധനയും നിയമത്തില്‍ ഇല്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമക്കി.

പൗരത്വ ഭേദഗതി നിയമത്തിലെ സെക്ഷന്‍ ആറ് പ്രകാരം ഏത് രാജ്യത്തിലുള്ള മുസ്‌ലിം വിഭാഗത്തിനും ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിക്കാം. അതിന് സി.എ.എ ഒരു തടസ്സവുമല്ല. മറിച്ചുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ആഭ്യന്തര മന്ത്രാലം ചൂണ്ടിക്കാട്ടി.

അഭയാര്‍ഥികളെ സ്വന്തം രാജ്യത്തേക്ക് നാടുകടത്താന്‍ ഒരു രാജ്യവുമായും ഇന്ത്യ കരാറില്‍ ഏര്‍പ്പെട്ടിട്ടില്ല. അതിനാല്‍ സി.എ.എ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന മുസ്ലിംകളും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ള ഒരു വിഭാഗം ആളുകളുടെ ആശങ്ക ന്യായീകരിക്കാനാവാത്തതാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

Post a Comment

0 Comments