NEWS UPDATE

6/recent/ticker-posts

പിഎ ഇബ്രാഹിം ഹാജി കരുണയും കരുതലും പകർന്ന മഹാമനുഷി: യുടി ഖാദർ

പള്ളിക്കര: മത സാമൂഹ്യ വിദ്യാഭ്യാസ, ജീവ കാരുണ്യ രംഗത്ത് മികച്ച നേതൃമികവ് പ്രകടിപ്പിക്കുക വഴി ഏവർക്കും മാതൃകയാകാൻ കഴിഞ്ഞ മഹാ മനുഷിയായിരുന്നു ഡോ.പിഎ ഇബ്രാഹിം ഹാജി എന്ന് കർണ്ണാടക നിയമസഭാ സ്പീക്കർ യു ടി ഖാദർ പറഞ്ഞു. വ്യവസായ രംഗത്ത് കുതിപ്പ് തുടരുമ്പോഴും വിദ്യാഭ്യാസ സമുദ്ധാരണത്തിനു അദ്ദേഹം നൽകിയ സംഭാവനകൾ വലുതാണ്. യുടി ഖാദർ പറഞ്ഞു.[www.malabarflash.com]

പള്ളിക്കര സിഎച്ച് സെൻ്ററും പള്ളിക്കര പഞ്ചായത്ത് മുസ് ലിം ലീഗും സംയുക്തമായി പിഎ ഇബ്രാഹിം ഹാജി ഫൗണ്ടേഷൻ ട്രസ്റ്റിൻ്റെ സഹായ സഹകരണത്തോടെ നടത്തുന്ന ശിഹാബ് തങ്ങൾ സമാശ്വാസ പെൻഷൻ പദ്ധതി വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിഎ ഇബ്രാഹിം ഹാജി യുടെ കരങ്ങൾ കൊണ്ട് ഒട്ടേറെ പേർക്കും ദീനി സ്ഥാപനങ്ങൾക്കും സഹായങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മക്കൾ ആ പാത പിന്തുടരുന്നത് മഹത്തായ കാര്യമാണെന്നും ധനസഹായ വിതരണോദ്ഘാടനം നിർവഹിച്ച പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു.

ജീവകാരുണ്യ രംഗത്ത് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളും ഡോ.പിഎ ഇബ്രാഹിം ഹാജിയും നടത്തിയ പ്രവർത്തനങ്ങ ൾക്ക് പൊതു സ്വഭാവം ഉണ്ടായിരുന്നുവെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ജാതിയോ മതമോ വർഗ്ഗമോ നോക്കാതെയാണ് ഇരുവരും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയത്.ജീവകാരുണ്യ പ്രവർത്തനം മുസ് ലിം ലീഗിന് മാത്രം അവകാശ പ്പെട്ടതാണ്.സിഎച്ച് സെൻ്റർ  ഒട്ടേറെ പേർക്ക് അത്താണിയായി തീർന്നിട്ടുണ്ട്‌. സർക്കാർ സംവിധാനത്തിന് പോലും ചെയ്യാൻ സാധിക്കാത്ത ചികിത്സ, ഭവന, ഭക്ഷണ സഹായങ്ങൾ മുസ് ലിം ലീഗും പോഷക സംഘടനകളും നടത്തി വരികയാണെന്ന് പിഎംഎ സലാം പറഞ്ഞു. 

പള്ളിക്കര സിഎച്ച് സെൻ്റർ ചെയർമാൻ പിഎ അബൂ ബക്കർ ഹാജി അധ്യക്ഷത വഹിച്ചു. പള്ളിക്കര പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡൻ്റ് സിദ്ദീഖ് പള്ളി പ്പുഴ സ്വാഗതം പറഞ്ഞു.

സിടി അഹമ്മദലി,  കല്ലട്ര മാഹിൻ ഹാജി, രാജ് മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ എൻഎ നെല്ലിക്കുന്ന്, എകെഎം അഷ്റഫ്, ഡിസിസി പ്രസിഡൻ്റ് പികെ ഫൈസൽ, ജില്ലാ മുസ് ലിം ലീഗ് ട്രഷറർ പിഎം മുനീർ ഹാജി,  കെഇഎ ബക്കർ, അഡ്വ.എൻഎ ഖാലിദ്,  എബി ഷാഫി, എപി ഉമ്മർ,  കല്ലട്ര അബ്ദുൽ ഖാദർ , കെബി മുഹമ്മദ് കുഞ്ഞി,  ഹമീദ് മാങ്ങാട്,  പികെ അബ്ദുല്ല,  ഹംസ പുത്തൂർ,  മുഹമ്മദ് കുഞ്ഞി അബ്ബാസ്, മൗവ്വൽ ഷാഫി, എ ഹമീദ് ഹാജി, എംബി ഷാനവാസ്, റൗഫ് ബായിക്കര, പിഎ ഫൗണ്ടേഷൻ പ്രതിനിധികളായ പിഎ ലത്തീഫ് ഇബ്രാഹിം, പിഎ അബ്ദുല്ല ഇബ്രാഹിം, പിഎ സൽമാൻ ഇബ്രാഹിം, പിഎ അമീൻ ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments