17മുതൽ 20 വരെ രാത്രിയിൽ പൂരക്കളി ഉണ്ടാകും. 21ന് പകൽ പെരുമുടിത്തറയിലെയും മേൽത്തറയിലെയും 22ന് പകൽ പെരുമുടിത്തറയിലെയും , കീഴ്ത്തറയിലെയും പണിക്കന്മാരുടെ മറുത്തു കളി നടക്കും. 23ന് മൂന്ന് പണിക്കന്മാരും ചേർന്നുള്ള ഒത്തുകളിയും നടക്കും.
തറകൾ കേന്ദ്രീകരിച്ചുള്ള മറുത്തു കളി കഴിഞ്ഞമാസം 19നും 21നും അതത് തറയിൽ വീടുകളിൽ നടന്നിരുന്നു. രാജീവൻ കൊയങ്കര (പെരുമുടിത്തറ), രാജേഷ് അണ്ടോൾ (മേൽത്തറ), ബാബു അരയി(കീഴ്ത്തറ ) എന്നിവരാണ് മറത്തു കളി പണിക്കന്മാർ. പി. വി. കുഞ്ഞിക്കോരനാണ് ക്ഷേത്രത്തിലെ സ്ഥിരം പണിക്കർ. 5 വർഷങ്ങൾക്ക് ശേഷമാണ് പാലക്കുന്നിൽ പുറമെ നിന്നുള്ള പണിക്കന്മാരെ വെച്ച് മറുത്തു കളി നടത്തുന്നത് .
രാത്രി പൂരംകുളിയും 24ന് പുലർച്ചെ ഉത്രവിളക്കും പൂർത്തിയാകും. തുടർന്ന് തിരിച്ചെഴുന്നള്ളത്തോടെ സമാപനം. അന്ന് രാത്രി ഭണ്ഡാര വീട്ടിൽ തെയ്യം കൂടും.25ന് വിഷ്ണുമൂർത്തി, പടിഞ്ഞാറ്റ ചാമുണ്ഡി, മൂവാളംകുഴി ചാമുണ്ഡി തെയ്യങ്ങൾ കെട്ടിയാടും.
0 Comments