കണ്ണൂർ: മട്ടന്നൂർ ഇടവേലിക്കലില്‍ മൂന്ന് സിപിഐഎം പ്രവര്‍ത്തകർക്ക് വെട്ടേറ്റു. ആര്‍എസ്എസ് പ്രവർത്തകരാണ് ആക്രമത്തിനു പിന്നിലെന്ന് സിപിഐഎം ആരോപിച്ചു. സിപിഐഎം ഇടവേലിക്കല്‍ ബ്രാഞ്ചംഗം കുട്ടാപ്പി എന്ന ലതീഷ് (36), സുനോഭ് (35), ലിച്ചി എന്ന റിജില്‍ (30) എന്നിവര്‍ക്കാണ് വെട്ടേറ്റത്.[www.malabarflash.com]
പുറത്തും ചെവിക്കുമായി സാരമായി പരിക്കേറ്റ മൂവരെയും കണ്ണൂര്‍ എകെ ജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായര്‍ രാത്രി പത്തോടെയാണ് സംഭവം. ഇടവേലിക്കല്‍ വിഗ്നേശ്വര സൂപ്പര്‍മാര്‍ക്കറ്റിന് എതിര്‍വശമുള്ള ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ഇവരെ ഒരു സംഘം ആയുധങ്ങളുമായി എത്തി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
0 Comments