NEWS UPDATE

6/recent/ticker-posts

നിറദീപങ്ങളും നാടും സാക്ഷി; ഹരിദാസ് ഇനി കാർന്നോച്ചൻ

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തിൽ കീഴൂർ കുന്നരിയത്തെ ഹരിദാസ് എന്ന ചന്ദ്രൻ ഇളയ ഭഗവതിയുടെ കാർണവരായി കലശം കുളിച്ച് സ്ഥാനംഏറ്റെടുത്തു. ഭരണി ഉത്സവ കൊടിയേറ്റത്തിനുള്ള എഴുന്നള്ളത്ത്‌ ക്ഷേത്രത്തിലേക്ക് പുറപ്പെടും മുൻപേയാണ് ഭണ്ഡാരവീട്ടിലെ ശ്രീകോവിലിന് മുൻപിൽ കലശം കുളി ചടങ്ങ് നടന്നത്. ഇനി അദ്ദേഹം പാലക്കുന്ന് കഴകത്തിലെ സർവർക്കും കാർന്നോച്ചനാണ്.[www.malabarflash.com]


ക്ഷേത്ര ആചാര നിർവഹണവുമായി ബന്ധപ്പെട്ടവരും ഭാരവാഹികളും കീഴൂർ കാട്ടൂർ വളപ്പ് തറവാട്ടുകാരും ബന്ധുക്കളും സാക്ഷിയായ ചടങ്ങ് കാണാൻ നൂറുകണക്കിന് ഭക്തർ ഭണ്ഡാര വീട്ടിലെത്തിയിരുന്നു. കലശം കുളിയുടെ ഭാഗമായി നിയുക്ത കാരണവർ കുടുംബാംഗങ്ങളോടൊപ്പം താറവാട്ടിലെത്തി മൂപ്പന്മാരെയും മറ്റും വന്ദിച്ച് അനുഗ്രഹം വാങ്ങിയശേഷമാണ് ക്ഷേത്ര ഭണ്ഡാര വീട്ടിലെത്തിയത്.

ആദ്യം ചെമ്പുകുടത്തിൽ നിന്നാണ് തീർത്ഥം നൽകിയത്. തുടർന്ന് കിണ്ടി, കൈവട്ട എന്നിവയിൽ നിന്നും അവസാനമായി ശംഖിൽ നിന്നും ജലാഭിഷേകം നടത്തിയാണ് 49 കാരനായ ഹരിദാസ് ആചാരസ്ഥാനം ഏറ്റെടുത്തത്. കുട്ട്യൻ കാരണവർ നിര്യാതനായ ഒഴിവിലേക്കാണ് 10 വർഷത്തിന് ശേഷം ദേവിയുടെ പരിചാരകനായി ഹരിദാസ് കലശം കുളിച്ചത്.

Post a Comment

0 Comments