കൊല്ലം: പ്രായപൂർത്തിയാകാത്ത 17-കാരിയായ അതിജീവിതയെ തട്ടിക്കൊണ്ടുപോയി വീണ്ടും ലൈംഗികമായി പീഡിപ്പിച്ച 23-കാരന് 30 വർഷം കഠിന തടവും 35,000 രൂപ പിഴയും. തെന്മല വില്ലേജിൽ ഒറ്റയ്ക്കൽ മുറിയിൽ മാപ്പിളശേരി വീട്ടിൽ റെനിൻ വർഗീസിനെയാണ് പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി സ്പെഷ്യൽ ഡിസ്ട്രിക്ട് ജഡ്ജ് ടി.ഡി. ബൈജു പോക്സോ നിയമപ്രകാരം ശിക്ഷിച്ചത്.[www.malabarflash.com]
പിഴത്തുക ഒടുക്കാത്തപക്ഷം മൂന്നുമാസം കഠിനതടവും വിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . പിഴയൊടുക്കുന്നപക്ഷം അത് അതിജീവതയ്ക്ക് നൽകാനും വിധിയിൽ പറയുന്നു.
കഴിഞ്ഞവർഷം മേയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പീഡനശേഷം ഒളിവിൽ പോയ പ്രതിയെ മൂന്ന് മാസങ്ങൾക്ക് ശേഷം ബെംഗളൂരുവിൽ നിന്നാണ് പുനലൂർ പോലീസ് പിടികൂടിയത്. മുൻപും സമാനമായ പീഡനക്കേസിൽ പ്രതിയായിരുന്നു ഇയാൾ.
പ്രോസിക്യൂഷൻ ഭാഗത്തേക്ക് 25 സാക്ഷികളെ വിസ്തരിച്ചു. പുനലൂർ പോലീസ് ഇൻസ്പെക്ടർ ആയിരുന്നു ടി. രാജേഷ് കുമാറാണ് അന്വേഷണ നടത്തി കുറ്റപത്രം സമർപ്പിച്ചത് . എസ്.ഐമാരായ അജികുമാർ, ഉദയൻ, എസ്.സി.പി.ഒ. ചന്ദ്രമോഹനൻ, സി.പി.ഒ. മഹേഷ് കുമാർ, പ്രവീൺ, വിഷ്ണുചന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തോടൊപ്പം ഉണ്ടായിരുന്നത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. അജിത് കോടതി ഹാജരായി.
0 Comments