NEWS UPDATE

6/recent/ticker-posts

ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍: 29 മാവോവാദികളെ വധിച്ചു

സുഖ്മ: ഛത്തീസ്ഗഢിലെ കങ്കര്‍ ജില്ലയില്‍ ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലില്‍ 29 മാവോവാദികള്‍ കൊല്ലപ്പെട്ടു. മാവോവാദി നേതാവ് ശങ്കര്‍ റാവു അടക്കമുള്ളവരാണ് സുരക്ഷാസേനയുമായുണ്ടായ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടത്. എ.കെ 47 തോക്കുളും ഇന്‍സാസ് റൈഫിളുകളുമടക്കം നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തതായി സുരക്ഷാസേന അറിയിച്ചു.[www.malabarflash.com] 

അന്വേഷണ ഏജന്‍സികള്‍ തലയ്ക്ക് 25 ലക്ഷംരൂപ വിലയിട്ടിട്ടുള്ള മാവോവാദി നേതാവാണ് കൊല്ലപ്പെട്ട ശങ്കര്‍ റാവു. ബിനാഗുണ്ടയ്ക്ക് സമീപത്തുള്ള വനപ്രദേശത്തുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാസൈനികര്‍ക്ക് വെടിയേറ്റു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. സംസ്ഥാനത്തെ മാവോവാദി പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നതിനായി 2008ല്‍ രൂപവത്കരിക്കപ്പെട്ട ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡും(ഡിആര്‍ജി) ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സും(ബിഎസ്എഫ്) സംയുക്തമായാണ് ഏറ്റുമുട്ടലില്‍ പങ്കെടുത്തത്. രണ്ട് ബിഎസ്എഫ് ജവാന്മാര്‍ക്കും ഒരു ഡിആര്‍ജി ജവാനുമാണ് വെടിവെപ്പില്‍ പരിക്കേറ്റത്. ബിഎസ്എഫ് ജവാന്‍മാര്‍ അപകടനില തരണം ചെയ്‌തെങ്കിലും ഡിആര്‍ജി അംഗമായ സൈനികന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

മാവോവാദി നേതാക്കളായ ശങ്കര്‍, ലളിത, രാജു എന്നിവരുടെ സാന്നിധ്യം പ്രദേശത്തുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് തിരച്ചില്‍ നടത്തിയതെന്ന് ബസ്തര്‍ ഐജി പി. സുന്ദര്‍രാജ് പ്രതികരിച്ചു. മാവോവാദികളുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments