ഫെബ്രുവരി അവസാനമാണ് അബ്ദുള്‍ റഹീം ലീഗല്‍ അസിസ്റ്റന്റ് കമ്മിറ്റി ക്രൗഡ് ഫണ്ടിങ്ങിനായി കസ്റ്റമൈസ്ഡ് മൊബൈല്‍ ആപ്പ് വേണമെന്ന ആവശ്യവുമായി സമീപിച്ചത്. മാര്‍ച്ച് ഏഴിന് തന്നെ ആപ്പ് ലോഞ്ച് ചെയ്തു. അയച്ച പണം കൃത്യമായി ക്രെഡിറ്റ് ആയി, ഇതുവരെ എത്ര ലഭിച്ചു, ഏത് സംസ്ഥാനം, ജില്ല, വാര്‍ഡ്, ഏത് സംഘടന, വ്യക്തി എന്നുവരെ ഒറ്റക്ലിക്കില്‍ അറിയാന്‍ കഴിയും എന്നതാണ് ആപ്പിന്റെ പ്രത്യേകത.
സ്‌കൂള്‍കാലം മുതല്‍ ഒരുമിച്ച് പഠിച്ചതാണ് മൂവരും. ശേഷം ഇലക്ട്രോണിക്‌സ് എഞ്ചിനീയര്‍മാരായി. മുസ്ലിം ലീഗിന്റെ ആസ്ഥാനമന്ദിര നിര്‍മ്മാണത്തിന് പണം സ്വരൂപിക്കുന്നതിന് വേണ്ടി ആപ്പ് നിര്‍മ്മിച്ചതും ഇവരാണ്.
അതേസമയം, സമാഹരിച്ച പണം അടുത്ത ദിവസം തന്നെ കൈമാറാമെന്ന് ഇന്ത്യന്‍ എംബസിയെ വിവരം അറിയിച്ചിട്ടുണ്ട്. പണം സമാഹരിച്ചത് ഇന്ത്യന്‍ എംബസിയെ അറിയിച്ചത് കൂടാതെ സൗദിയിലെ കോടതിയിലെ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. രണ്ട് ദിവസം ബാങ്ക് അവധി
ആയതിനാല്‍ ഇതിനുശേഷം മാത്രമേ പണം കൈമാറ്റം ചെയ്യാന്‍ കഴിയു. ഒരാഴ്ചയ്ക്കകം പണം കൈമാറുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് നിയമസഹായ സമിതിയുടെ പ്രതീക്ഷ. ഇതിനുശേഷം രണ്ടാഴ്ച കൂടിയെങ്കിലും വേണ്ടിവരും റഹീമിന്റെ ജയില്‍ മോചനത്തിന്.
0 Comments