ആറുമാസത്തിലധികമായി ഗാസയില്‍ ഹമാസിനെതിരെ ഇസ്രയേല്‍ നടത്തുന്ന യുദ്ധം പരോക്ഷമായി ഇസ്രയേൽ-ഇറാൻ ബന്ധത്തെയും ഉലച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള പഴയ വൈരാഗ്യം ഒരു പുതിയ ഏറ്റുമുട്ടലിലേക്ക് അടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
ഇസ്രയേലിനെതിരായ നേരിട്ടുള്ള ആക്രമണത്തിൻ്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഇറാന്‍ വിലയിരുത്തുന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. യുദ്ധത്തിനായുള്ള പദ്ധതി ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ മുന്നിലാണുള്ളത്. യുദ്ധമുണ്ടായാൽ ഉണ്ടാകാനിടയുള്ള രാഷ്ട്രീയ വെല്ലുവിളികള്‍ പരമോന്നത നേതാവ് വിലയിരുത്തി വരികയാണെന്ന് ഖൊമേനിയുടെ ഉപദേശകന്‍ പറഞ്ഞു.
സിറിയയിലെ ഡമാസ്‌കസിലെ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഉന്നത ഇറാനിയൻ ജനറലും മറ്റ് ആറ് സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നിൽ ഇസ്രയേലാണെന്ന് ഇറാൻ ആരോപിച്ചിരുന്നു. ഇതിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രതിജ്ഞയെടുത്തതോടെയാണ് പുതിയ സംഘർഷം ഉടലെടുത്തിരിക്കുന്നത്. അതേസമയം ഇസ്രയേൽ ആക്രമണത്തിൽ തങ്ങളുടെ പങ്ക് പരസ്യമായി അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
ഏപ്രിൽ ഒന്നിന് ഡമാസ്‌കസിലെ ഇറാൻ്റെ കോൺസുലേറ്റിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാനിയൻ റെവല്യൂഷണറി ഗാർഡ്സ് കോർപ്‌സിലെ മുഹമ്മദ് റെസ സഹേദി കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലിനെതിരെ പോരാടുന്ന തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന ഇറാനിയൻ സൈനിക ഉദ്യോഗസ്ഥരെ ഇസ്രയേൽ ലക്ഷ്യമിടുന്നതിൻ്റെ സൂചനയായാണ് ഡമാസ്കസിലെ ആക്രമണം വിലയിരുത്തപ്പെടുന്നത്.
കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് ഇസ്രയേലിൻ്റെ ആക്രമണത്തിന് മറുപടി നൽകുമെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇസ്രയേൽ ശിക്ഷിക്കപ്പെടണം, അത് സംഭവിക്കുമെന്നായിരുന്നു ആക്രമണത്തിന് ശേഷം ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ പ്രതികരണം.

0 Comments