NEWS UPDATE

6/recent/ticker-posts

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചു; ഒരു കുട്ടിയടക്കം കാസർകോട് സ്വദേശികളായ 5 പേർ മരിച്ചു

കണ്ണൂർ∙ കണ്ണപുരം പുന്നച്ചേരിയിൽ കാറും ഗ്യാസ് സിലിണ്ടറുകളുമായി പോവുകയായിരുന്ന ലോറിയും കൂട്ടിയിടിച്ച് കാറിൽ ഉണ്ടായിരുന്ന അഞ്ച് പേർ മരിച്ചു. പുന്നച്ചേരി പെട്രോൾ പമ്പിനു സമീപം തിങ്കളാഴ്ച രാത്രി 10.15ഓടെയാണ് സംഭവം. നാലു പേർ തൽക്ഷണം മരിച്ചു. പരുക്കേറ്റ 12 വയസ്സുകാരനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.[www.malabarflash.com]


കാസർകോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരൻ (52), കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തിൽ കെ.എൻ.പത്മകുമാർ (59) എന്നിവർ മരിച്ചവരിൽ ഉൾപ്പെടുന്നു മറ്റുള്ളവരെ തിരിച്ചറി‍‍ഞ്ഞിട്ടില്ല. ഒരു സ്ത്രീയെയും 12 വസ്സുകാരനെയും മറ്റൊരു പുരുഷനെയുമാണ് ഇനി തിരിച്ചറിയാനുള്ളത്.

കണ്ണൂർ ഭാഗത്തുനിന്നും കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിരെ വന്ന ലോറിയുമാണ് അപകടത്തിൽപെട്ടത്. കാറിൽ പിന്നിലുണ്ടായിരുന്ന ലോറി ഇടിച്ച് നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന ഗ്യാസ് സിലിണ്ടറുമായി പോകുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. കാറിന്റെ വാതിലുകൾ വെട്ടി പൊളിച്ചാണ് കാറിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. 

കോഴിക്കോട് ഹോസ്റ്റലിൽനിന്നു പഠിക്കുന്ന കുട്ടിയെ കണ്ടു വരികയായിരുന്ന സംഘമാണ് അപകടത്തിൽപെട്ടതെന്നാണു വിവരം. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Post a Comment

0 Comments