NEWS UPDATE

6/recent/ticker-posts

സിവില്‍ സര്‍വ്വീസ് റാങ്ക് ജേതാവിന് പൗര സ്വീകരണം

ഉദുമ: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ റാങ്ക് ജേതാവായ ഉദുമഗവ:ഹയര്‍ സെക്കന്ററി വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാത്ഥി രാഹുല്‍ രാഘവന് ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ഉദുമ ഗവ: ഹയര്‍സെക്കണ്ടറി അലൂമിനി അസോസിയേഷന്റെ നേതൃത്വത്തില്‍ പൗര സ്വീകരണം നല്‍കും
സ്‌കൂള്‍ ഓഡിറേറാറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഉദുമയിലെ സാമൂഹ്യ സാംസ്‌കാരിക കലാ രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും സംബന്ധിക്കും.[www.malabarflash.com]


ചടങ്ങില്‍ അലൂമിനി അസോസിയേഷന്റെ നല്‍കുന്ന മെംബര്‍ഷിപ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. പരിപാടി വിജയിപ്പിക്കുവാന്‍ ഉദുമ ഗവ:ഹയര്‍ സെകന്ററി സ്‌കൂള്‍ അലൂമിനി അസോസിയേഷന്‍ യോഗം തീരുമാനിച്ചു

ചെയര്‍മാന്‍ മുജീബ് മാങ്ങാട് അദ്ധ്യക്ഷം വഹിച്ചു, കണ്‍വീനര്‍ പി വി ഉദയകുമാര്‍, എന്‍,മുഹമ്മദ് കുഞ്ഞി' പി.എം അബ്ദുല്ല, സുലൈമാന്‍ 'എം.ബി, മുഹമ്മദ് ഷെറിഫ് , ടി.വി. രവിന്ദ്രന്‍ ഇര്‍ച്ചാസ്' പി.കെ. പ്രവി. ശ്യാമള നാരായണന്‍, ബീഫാത്തിമ., രജനി, സവിത ചന്ദ്രന്‍, പത്മാവതി , എം.ബി ഷാഫി മാങ്ങാട്, അബ്ദുള്‍ സലാം എന്നിവര്‍ പ്രസംഗിച്ചു

Post a Comment

0 Comments