കൊല്ലം: സ്ത്രീ വേഷത്തില്‍ എത്തി വോട്ട് ചെയ്ത് പുരുഷ വോട്ടറുടെ പ്രതിഷേധം. കൊല്ലം എഴുകോണ്‍ സ്വദേശി രാജേന്ദ്രപ്രസാദാണ് വേറിട്ട രീതിയില്‍ പ്രതിഷേധിച്ചത്.വോട്ടര്‍ പട്ടികയില്‍ ലിംഗം സ്ത്രീ എന്ന് രേഖപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് സ്ത്രീ വേഷത്തില്‍ എത്തി വോട്ട് ചെയ്തതെന്ന് രാജേന്ദ്ര പ്രസാദ് പറഞ്ഞു.[www.malabarflash.com]
മുതിര്‍ന്ന പൗരനായ തന്നെ വോട്ടര്‍ പട്ടികയില്‍ സ്ത്രീയാക്കിയ അധികൃതരോട് കൗശല രൂപത്തിലുള്ള പ്രതിഷേധം മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. വോട്ടറുടെ ഉദ്ദേശശുദ്ധി കണക്കിലെടുത്ത് പോളിംഗ് ഉദ്യോഗസ്ഥര്‍ പ്രശ്‌നം ഉന്നയിച്ചില്ല. രാജേന്ദ്രപ്രസാദ് സ്ത്രീ രൂപത്തില്‍ തന്നെ വോട്ടു ചെയ്ത് മടങ്ങി.
0 Comments