NEWS UPDATE

6/recent/ticker-posts

ഒമാനിലെ ഖസബില്‍ ബോട്ട് അപകടം; രണ്ട്​ മലയാളി കുട്ടികള്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ ഖസബില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ കുട്ടികള്‍ മരിച്ചു. കോഴിക്കോട് നരിക്കുനി പുല്ലാളൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ് അപകടത്തില്‍ പെട്ടത്.[www.malabarflash.com]


പുല്ലാളൂർ തച്ചൂർ താഴം വള്ളിൽ ലുക്മാനുൽ ഹക്കീം – മുഹ്സിന ദമ്പതികളുടെ മക്കളായ ഹൈസം (ഏഴ്), ഹാമിസ് (നാല്) എന്നിവരാണ് മരിച്ചത്. മാതാപിതാക്കള്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

Post a Comment

0 Comments