NEWS UPDATE

6/recent/ticker-posts

കിണറില്‍ ജോലിക്കിടെ ശ്വാസംമുട്ടി സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാള്‍ പഡിബാഗിലുവില്‍ കിണറില്‍ വളയം സ്ഥാപിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ട സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. വിട്ടല്‍ പഡ്‌നൂര്‍ സ്വദേശികളായ കെ എം ഇബ്രാഹി (38), സഹോദരന്‍ മുഹമ്മദലി എന്നിവരാണ് കിണറില്‍ വെച്ച് ശ്വാസം മുട്ടി മരിച്ചത്.[www.malabarflash.com]


വെങ്കട് റാവുവിന്റെ വളപ്പില്‍ 25 അടി താഴ്ചയുള്ള കിണറില്‍ റിങുകള്‍ ഘടിപ്പിക്കുന്നതിന് മുഹമ്മദലിയെ കയറിന്റെ സഹായത്തോടെ ഇറക്കിയതായിരുന്നു.

ശ്വസിക്കാന്‍ പ്രയാസം നേരിട്ട സഹോദരനെ സഹായിക്കാന്‍ കിണര്‍ ജോലിയില്‍ പരിചയസമ്പന്നനായ ഇബ്രാഹീമും ഇറങ്ങി. ഇരുവര്‍ക്കും കിണറില്‍ ശ്വാസ തടസ്സം നേരിട്ടതോടെ നാട്ടുകാര്‍ ചേര്‍ന്ന് വിട്‌ള ഗവ.ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വിട്ടല്‍ പൊലീസ് കേസെടുത്തു.

Post a Comment

0 Comments