ഭര്‍ത്താവിന്റെ പുനര്‍വിവാഹം നടത്തി മലേഷ്യന്‍ ഗായിക അസ്ലിന്‍ അരിഫിന്‍. കരിയറിലെ തിരക്കുകള്‍ കാരണം ഭര്‍ത്താവിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നും അതിനാലാണ് ഭര്‍ത്താവിന് പുതിയ പങ്കാളിയെ കണ്ടെത്തി കൊടുത്തതെന്നും അസ്ലിന്‍ പറയപ്പെടുന്നു.[www.malabarflash.com]
എസ്ലിന്‍ എന്ന പേരില്‍ അറിയപ്പെടുന്ന 42-കാരിയായ അസ്ലിന്‍ 2021-ലാണ് 47-കാരനായ വാന്‍ മുഹമ്മദ് ഹാഫിസാമിനെ വിവാഹം ചെയ്യുന്നത്. എന്നാല്‍ അതിനുശേഷം സ്‌റ്റേജ് ഷോകളും മലേഷ്യന്‍ ഷോപ്പിങ് ചാനലുകളിലെ അവതാരക ജോലിയുമെല്ലാമായി അസ്ലിന്‍ തിരക്കിലായി. ജോലിയുടെ ഭാഗമായി വീട്ടില്‍ നിന്ന് മാറിനില്‍ക്കേണ്ടിവരികയും നിരന്തരം യാത്ര ചെയ്യേണ്ടിവരികയും ചെയ്തു. ഇതോടെ ഭര്‍ത്താവിന് കൂട്ടായി 26-കാരിയായ ഡോക്ടറെ അസ്ലിന്‍ തന്നെ വധുവായി കണ്ടെത്തുകയായിരുന്നു. മാര്‍ച്ചിലായിരുന്നു വിവാഹമെന്നും ഗായിക പറയുന്നു.
'എന്റെ തിരക്കേറിയ ജീവിതത്തിനിടയില്‍ ഭര്‍ത്താവിനെ പരിപാലിക്കാനും അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാനും എനിക്ക് കഴിയുന്നില്ല. അതുകൊണ്ടാണ് രണ്ടാം വിവാഹത്തിന് മുന്‍കൈയെടുത്തത്. ഈ പുനര്‍വിവാഹത്തിന് ശേഷവും ഞാന്‍ അദ്ദേഹത്തോടൊപ്പം സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ഞങ്ങള്‍ മൂന്നു പേരും ഒരേ വീട്ടില്‍ താമസിക്കുന്നു. ഒഴിവുസമയങ്ങളില്‍ ഞാന്‍ അദ്ദേഹത്തിന്റെ കൂടെത്തന്നെയുണ്ടാകും.' അസ്ലിന്‍ വ്യക്തമാക്കുന്നു.
പേഴ്‌സണല്‍ മാനേജറായ ആദം ഫാഹ്‌മി ഷംസുദ്ദീനെയാണ് അസ്ലിന്‍ ആദ്യം വിവാഹം ചെയ്തത്. 2011-ല്‍ വിവാഹിതരായ ഇരുവരും ആറ് വര്‍ഷങ്ങള്‍ക്കുശേഷം വേര്‍പിരിഞ്ഞു. പിന്നീട് ആത്മീതയുടെ വഴിയിലൂടെ സഞ്ചരിച്ച അസ്ലിന്‍ നാല് വര്‍ഷത്തോളം ഏകാന്ത ജീവിതം നയിച്ചു. അതിനുശേഷമായിരുന്നു വാന്‍ മുഹമ്മദ് ഹാഫിസുമായുള്ള വിവാഹം.
0 Comments