വ്യാഴാഴ്ച സൗദി ഗാസീം വിമാനത്താവളത്തില്‍ നിന്ന് ജോലി കഴിഞ്ഞ് റൂമിലേക്ക് മടങ്ങുമ്പോള്‍ വാഹനത്തില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കഴിഞ്ഞ 35 വര്‍ഷത്തിലധികമായി വിമാനത്താവളത്തില്‍ ജോലിചെയ്തുവരികയായിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് നാട്ടില്‍ നിന്നും തിരിച്ചുപോയത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ സന്നദ്ധ സംഘടനകള്‍ ശ്രമം നടത്തുന്നുണ്ട്.
ഉപ്പള ഗേറ്റിലെ പരേതനായ മുഹമ്മദിന്റെയും ആസ്യുമ്മയുടെയും മകനാണ്. സൈനബയാണ് ഭാര്യ. മെഹനാസ്, ഫാത്തീമത്ത് മെഹസീന, അബ്ദുല്‍ റഹാമാന്‍ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: മുഹമ്മദ് അശ്രഫ്, സുബൈദ.
0 Comments