NEWS UPDATE

6/recent/ticker-posts

തിരിച്ചുവരവ് ഗംഭീരമാക്കാനൊരുങ്ങി റെനോ ഡസ്റ്റര്‍

ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് കാറുകളുടെ മാര്‍ക്കറ്റ് ഷെയര്‍ എന്നത് വേഗത്തിലാണ് വര്‍ധിച്ചുകൊണ്ടിരിക്കുന്നത്, അത് കൂടാതെ എല്ലാ കാര്‍ നിര്‍മ്മാതാക്കള്‍ക്കും ഈ ഉയര്‍ന്ന സാധ്യതയുള്ള സെഗ്മെന്റിലേക്ക് കടക്കാന്‍ അവരുടേതായ പ്ലാനുകളും പദ്ധതികളുമുണ്ട്. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി, ടൊയോട്ട, ഫോര്‍ഡ് തുടങ്ങിയവയെല്ലാം തങ്ങളുടെ പദ്ധതികള്‍ ഇതിനോടകം വെളിപ്പെടുത്തിയിട്ടുണ്ട്.[www.malabarflash.com]

ഇപ്പോള്‍, ഇന്ത്യയില്‍ റെനോ – നിസാന്‍ കൂട്ടുകെട്ടും ഇവികള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, വരാനിരിക്കുന്ന ക്രെറ്റ ഇവിയ്ക്ക് എതിരാളിയായ മിഡ്-സൈസ് ഇലക്ട്രിക് എസ്യുവിയാണ് കമ്പനിയുടെ പ്ലാനുകളിലുള്ളത്. നേരത്തെ ഇലക്ട്രിക് കാര്‍ തന്ത്രത്തിന്റെ ഭാഗമായിരുന്ന ഇന്ത്യയ്ക്കായി ഒരു എന്‍ട്രി ലെവല്‍ ഇവി എന്ന പദ്ധതികള്‍ കമ്പനികള്‍ ഉപേക്ഷിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. .

മേല്‍പ്പറഞ്ഞ മിഡ്-സൈസ് ഇലക്ട്രിക് എസ്യുവി ബ്രാന്‍ഡിന്റെ സി എം എഫ് – ബി പ്ലാറ്റ്‌ഫോമിന്റെ ഇലക്ട്രിക് പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, കൂടാതെ ഈ സഖ്യത്തില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ-ഇലക്ട്രിക് ഓഫറായി ഡസ്റ്റര്‍ ഇവി ആയിരിക്കും എത്തുന്നത് എന്ന് പ്രതീക്ഷിക്കാം. വന്‍തോതില്‍ പ്രാദേശികവല്‍ക്കരിക്കപ്പെട്ട സി എം എഫ് – ബി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള പുതിയ ഡസ്റ്ററും അതിന്റെ നിസാന്‍ വേര്‍ഷനും അടുത്ത വര്‍ഷം അതായത് 2025 അവസാനത്തോടെ ആഭ്യന്തര വിപണിയില്‍ അരങ്ങേറ്റം കുറിക്കും. ഡസ്റ്റര്‍ അധിഷ്ഠിത ഇവി സി എം എഫ് – ബി പ്ലാറ്റ്‌ഫോമിന്റെ ഇലക്ട്രിക് പവര്‍ട്രെയിന്‍ സജ്ജീകരണത്തിന് അനുയോജ്യമായ മാറ്റങ്ങളുമായി വരുന്ന ഒരു പതിപ്പ് ഉപയോഗിക്കും. ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, സഖ്യം ലക്ഷ്യമിടുന്നത് 15 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ ബജറ്റില്‍ വരുന്ന ഒരു ഇവി മോഡലാണ്.

വരാനിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ ഇവി, മാരുതി സുസുക്കി ഇ വി എക്‌സ് എന്നിവയ്‌ക്കെതിരെ മത്സരിക്കുന്ന മിഡ് സൈസ് ഇലക്ട്രിക് എസ്യുവിയ്ക്ക് കോംപറ്റിറ്റീവ് വില നിര്‍ണ്ണയം ഒരു പ്ലസ് പോയിന്റ് തന്നെ ആയിരിക്കും. ആഭ്യന്തര വിപണിയിലെ ബ്രാന്‍ഡിന്റെ ആദ്യ ഇവി ഒരു ആഗോള മോഡലുമായിരിക്കും, ഇന്ത്യ ഇതിന്റെ പ്രൊഡക്ഷന്‍ കേന്ദ്രമായും പ്രവര്‍ത്തിച്ചേക്കാം. 

എന്നിരുന്നാലും, ഇവ വെറും ഊഹാപോഹങ്ങള്‍ മാത്രമാണ്, ഔദ്യോഗിക വെളിപ്പെടുത്തലുകള്‍ വരാത്തതിനാല്‍ ഇപ്പോള്‍ ഒന്നും സ്ഥിരീകരിക്കാന്‍ കഴിയില്ല. ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചതായും ചെലവ് നിയന്ത്രിക്കുന്നതിനായി പ്രാദേശിക ബാറ്ററി കംപോണന്റ് സപ്ലയര്‍മാരെ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

കൂടാതെ, സി എം എഫ് – ബി ഇവി പ്ലാറ്റ്‌ഫോമും അതിന്റെ വികസന ഘട്ടത്തിലാണ്, ആഗോളതലത്തില്‍ വരാനിരിക്കുന്ന വിവിധ ഇലക്ട്രിക് കാറുകള്‍ക്ക് ഇത് ഉപയോഗിക്കും. 2026-2027 കാലയളവില്‍ ഇലക്ട്രിക് ഡസ്റ്റര്‍ നിരത്തുകളില്‍ എത്തുന്നത് നമുക്ക് കാണാന്‍ കഴിയും. സിംഗിള്‍ ചാര്‍ജില്‍ ഏകദേശം 350 മുതല്‍ 400 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്ന എല്‍ എഫ്ബാ പി ബാറ്ററി പായ്ക്ക് ഡസ്റ്റര്‍ ഇവിയില്‍ റെനോ ഉപയോഗിക്കും എന്ന് പ്രതീക്ഷിക്കുന്നു.

അടുത്ത വര്‍ഷം, റെനോ പുതിയ തലമുറ ഡസ്റ്റര്‍ ഐ സി ഇ പതിപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവരും, അതോടൊപ്പം ഇതിന്റെ നിസാന്‍ സഹോദരങ്ങളും 2025-ല്‍ തന്നെ ഇന്ത്യയില്‍ എത്തും. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഒരു പുതിയ മോഡല്‍ അവതരിപ്പിക്കുക എന്നത് റെനോ, നിസാന്‍ ബ്രാന്‍ഡുകളെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമാണ്. ഇപ്പോള്‍ ഇരു ബ്രാന്‍ഡുകളുടേയും ഇന്ത്യന്‍ മോഡല്‍ നിര വര്‍ഷങ്ങളായി കാര്യമായ മാറ്റങ്ങള്‍ ഒന്നുമില്ലാതെയാണ് തുടരുന്നത്. റെനോയെക്കാള്‍ നിസാനിന് പുതിയ ഒരു മോഡല്‍ വളരെ അത്യന്താപേക്ഷികമാണ്.

Post a Comment

0 Comments