മക്ക: സൗദി അറേബ്യയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റമസാൻ 30 പൂർത്തിയാക്കി ബുധനാഴ്ചയാകും ചെറിയ പെരുന്നാൾ. മാസപ്പിറവിയിൽ സൗദിയെ പിൻപറ്റുന്ന യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലും ബുധനാഴ്ചയാകും പെരുന്നാൾ. ഒമാനിൽ ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമായാൽ ബുധനാഴ്ചയും അല്ലെങ്കിൽ വ്യാഴാഴ്ചയുമാകും പെരുന്നാൾ.[www.malabarflash.com
സൗദിയിൽ ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സുപ്രിം കോടതി രാജ്യത്തെ വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു. സൗദി തലസ്ഥാനമായ റിയാദ് പ്രാവിശ്യയിലെ ഹോത്താസുദൈര്‍, തുമൈര്‍ എന്നിവിടങ്ങളിൽ ഈ വർഷം വിപുലമായ സൗകര്യങ്ങളാണ് അധികൃതർ ഒരുക്കിയിരിരുന്നത്.
സർക്കാർ സ്വകാര്യ മേഖലകളിൽ പെരുന്നാൾ അവധികൾ ഇതിനകം തന്നെ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.
0 Comments