NEWS UPDATE

6/recent/ticker-posts

ചെന്നൈയില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി,100 പവന്‍ സ്വര്‍ണം കവര്‍ന്നു

ചെന്നൈ: കോട്ടയം എരുമേലി സ്വദേശികളായ ദമ്പതിമാരെ തമിഴ്‌നാട്ടില്‍ കഴുത്തറുത്ത് കൊന്നു. മലയാളികളായ സിദ്ധ ഡോക്ടറും ഭാര്യയുമാണ് കൊല്ലപ്പെട്ടത്‌. ചെന്നൈ ആവഡിക്കുസമീപം മുത്തുപുതുപ്പേട്ട്‌ ഗാന്ധിനഗറില്‍ താമസിക്കുന്ന ശിവന്‍ നായരും പ്രസന്നകുമാരിയുമാണ് കൊല്ലപ്പെട്ടത്.[www.malabarflash.com]

വീടിനോട് ചേര്‍ന്ന് ശിവന്‍ നായര്‍ ക്ലിനിക്ക് നടത്തുന്നുണ്ട്. വിരമിച്ച അധ്യാപികയാണ് പ്രസന്നകുമാരി.

കവര്‍ച്ചക്കിടെയാണ് കൊലപാതകമെന്നാണ് സൂചന. ഇവരുടെ വീട്ടില്‍നിന്ന് 100 പവനോളം സ്വര്‍ണം മോഷണംപോയി.

ഞായറാഴ്ച വൈകീട്ടാണ് സംഭവം. രോഗികളെന്ന വ്യാജന എത്തിയവരാണ് കൊലനടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച സൂചന.

Post a Comment

0 Comments