NEWS UPDATE

6/recent/ticker-posts

ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഒരാള്‍ അറസ്റ്റില്‍

പാലക്കാട്: കൂറ്റനാട് ഏഴാം ക്ലാസ് വിദ്യാര്‍ഥി സത്യനാരായണനെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. നെല്ലിക്കാട്ടിരി പെട്ടിക്കട സ്വദേശി മണികണ്ഠനെ (38) ആണ് ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഐപിസി 305 വകുപ്പ് പ്രകാരം വധശിക്ഷയോ ജീവപര്യന്തം ശിക്ഷയോ ലഭിക്കാവുന്ന കുറ്റകൃത്യമാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.[www.malabarflash.com]


മാര്‍ച്ച് ഒന്‍പതിനാണ് മുല്ലക്കല്‍ പ്രീതിയുടെ മകന്‍ ചാത്തനൂര്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി സൂര്യനാരായണനെ(12) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വീടിന്റെ മുകള്‍ നിലയിലേക്ക് പോയ സൂര്യനാരായണനെ ഏറെ നേരമായിട്ടും പുറത്തേക്ക് കാണാതായതോടെ നോക്കാനെത്തിയ അമ്മയാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കാണുന്നത്. ഉടന്‍ തന്നെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വിദ്യാര്‍ഥി ആത്മഹത്യ ചെയ്യുന്നതിന് മുന്‍പായി രണ്ട് പേര്‍ വീട്ടില്‍ വന്ന് വളര്‍ത്തു മീനിനെ കാണാതായതുമായി ബന്ധപ്പെട്ട് ബഹളം വെച്ചിരുന്നുവെന്നും അമ്മ പറഞ്ഞു. വന്നവര്‍ തിരികെ പോയതിന് പിന്നാലെ വീടിന് മുകളിലെ മുറിയിലേക്ക് പോയ കുട്ടിയെ പിന്നീട് വിളിച്ചിട്ടും വരാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കുട്ടിയെ മുറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Post a Comment

0 Comments