അഞ്ചും ഏഴും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. കുട്ടികൾ ശ്വാസംമുട്ടിയാകാം മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഡോര്‍ കാറിനുള്ളിൽ നിന്ന് അടച്ച നിലയിലായിരുന്നു. കുട്ടികൾക്ക് പുറത്തുനിന്ന് തുറക്കാനായിട്ടുണ്ടാകില്ലെന്നുമാണ് പോലീസ് പറയുന്നത്.
മുസ്കാൻ മുഹബത്ത് ഷെയ്ഖ് (5), സാജിദ് മുഹമ്മദ് ഷെയ്ഖ് (7) എന്നിവരാണ് മരിച്ചത്. ഇരുവരും വീടിന് പുറത്തുനിന്ന് കളിക്കുകയായിരുന്നു. അവിടെ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കളി കഴിഞ്ഞിട്ടും മടങ്ങിവരാത്തതിനെ തുടർന്നാണ് കുടുംബം പരിശോധന ആരംഭിച്ചത്. കുട്ടികളെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതിയും നൽകിയിരുന്നു.
മണിക്കൂറുകൾക്ക് ശേഷം കുട്ടികൾ കാറിനുള്ളിൽ അബോധാവസ്ഥയിൽ കിടക്കുന്നതാണ് നാട്ടുകാർ കണ്ടത്. കുട്ടികളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

0 Comments