NEWS UPDATE

6/recent/ticker-posts

ചെറിയ പെരുന്നാൾ; യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു

അബുദാബി: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു. യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം തിങ്കളാഴ്ചയാണ് സ്വകാര്യ മേഖലാ ജീവനക്കാരുടെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചത്.[www.malabarflash.com]


സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവര്‍ക്ക് നാലു ദിവസം പെരുന്നാൾ അവധി ലഭിക്കും. റമളാൻ 29 തിങ്കൾ (ഏപ്രിൽ 8) മുതൽ ശവ്വാൽ 3 വരെയാണ് അവധി ലഭിക്കുക. മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ശമ്പളത്തോടെയുള്ള അവധി ദിനങ്ങൾ നാലോ അഞ്ചോ ലഭിക്കും.

അതേസമയം യുഎഇ സര്‍ക്കാര്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരാഴ്ചത്തെ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ ഒമ്പത് ദിവസത്തെ നീണ്ട അവധിയാണ് ലഭിക്കുക.

ഞായറാഴ്ചയാണ് യുഎഇ സര്‍ക്കാര്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചത്. ഏപ്രില്‍ എട്ട് തിങ്കളാഴ്ച മുതല്‍ ഏപ്രില്‍ 14 ഞായറാഴ്ച വരെയാണ് അവധി ലഭിക്കുക. ഏപ്രില്‍ 15 മുതലാണ് പ്രവൃത്തി സമയം പുനരാരംഭിക്കുക. ശനിയും ഞായറും യുഎഇയില്‍ ഔദ്യോഗിക വാരാന്ത്യ അവധി ദിവസങ്ങള്‍ ആയതിനാല്‍ ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ഒമ്പത് ദിവസത്തെ അവധി ലഭിക്കും. 

ശവ്വാല്‍ ഒന്നിനാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുക. മാസപ്പിറവി ദൃശ്യമായാലും ഇല്ലെങ്കിലും ഏപ്രില്‍ എട്ട് മുതല്‍ അവധി ആരംഭിക്കും. രാ​ജ്യ​ത്ത്​ ഈ ​വ​ർ​ഷം ല​ഭി​ക്കു​ന്ന ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ അ​വ​ധി​യാ​യി​രി​ക്കു​മി​ത്. പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരാഴ്ച നീളുന്ന ചെറിയ പെരുന്നാള്‍ അവധി ഷാര്‍ജയും ദുബൈയും പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

0 Comments