NEWS UPDATE

6/recent/ticker-posts

ആലപ്പുഴ മെഡിക്കല്‍കോളേജില്‍ പ്രസവാനന്തര ചികിത്സയിലിരിക്കെ യുവതി മരിച്ചു; പ്രതിഷേധവുമായി ബന്ധുക്കള്‍

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍കോളേജില്‍ പ്രസവാനന്തര ചികിത്സയിലിരിക്കെ യുവതി മരിച്ചു. അമ്പലപ്പുഴ കരൂര്‍ സ്വദേശിയായ ഷിബിനയാണ് മരിച്ചത്. ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു.[www.malabarflash.com]


മാര്‍ച്ച് 21 ാം തീയതിയാണ് ഷിബിനയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 26 ാം തീയതി പെണ്‍കുഞ്ഞ് ജനിച്ചു. പിന്നാലെ ഷിബിനയെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ആശുപത്രിയില്‍ തുടര്‍ന്നു. ഡിസ്ചാര്‍ജ് ചെയ്യുന്ന ഘട്ടത്തില്‍ അവശതകളെപ്പറ്റി ഡോക്ടര്‍മാരോട് പറഞ്ഞെങ്കിലും കാര്യത്തിലെടുത്തില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 

ആരോഗ്യവസ്ഥ മോശമായതിനെ തുടര്‍ന്ന് ഷിബിനയെ ഈ മാസം ആദ്യം വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡയാലിസിസിന് ഉള്‍പ്പടെ വിധേയാക്കി. ഗുരുതരാവസ്ഥയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലാക്കി.ഞായറാഴ്ച  ഉച്ചയോടെയാണ് മരണം സംഭവിച്ചു. ആശുപത്രി ജീവനക്കാരുടെ അശ്രദ്ധമൂലമുണ്ടായ അണുബാധയാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

അതേസമയം ചികിത്സാ പിഴവില്ലെന്നാണ് ആശുപത്രി അധികൃതരുടെ വീശദീകരണം. ഷിബിനയുടെ മരണത്തില്‍ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.

Post a Comment

0 Comments