NEWS UPDATE

6/recent/ticker-posts

പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി; പിന്നാലെ അമ്മ കൈ ഞരമ്പുകൾ മുറിച്ച് വീട്ടുമുറ്റത്തെ മരത്തിൽ തൂങ്ങിമരിച്ചു

ബോവിക്കാനം: പിഞ്ചുകുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം അമ്മ കൈ ഞരമ്പുകൾ മുറിച്ചു തൂങ്ങിമരിച്ചു. തൊടുപുഴയിലെ ശരത്തിന്റെ ഭാര്യയും കാസർകോട് മുളിയാർ കോപ്പാളംകൊച്ചി സ്വദേശിനിയുമായ ബിന്ദുവാണ് (30) 4 മാസം പ്രായമായ മകൾ ശ്രീനന്ദനയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.[www.malabarflash.com]


വെള്ളിയാഴ്ച ഉച്ചയ്ക്കു 2നാണു കോപ്പാളംകൊച്ചിയിലെ വീട്ടുമുറ്റത്തെ മരത്തിൽ ബിന്ദുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൈകളുടെ ഞരമ്പു മുറിച്ചു രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു. കുഞ്ഞിനെ അവശനിലയിൽ കിടപ്പുമുറിയിൽ കണ്ടെത്തി. ഉടനെ ചെങ്കള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 

ഭർത്താവ് ശരത്ത് സ്വിറ്റ്സർലൻഡിലാണ്. ഭർതൃവീട്ടിൽ നിന്നു 2 ദിവസം മുൻപാണു ബിന്ദു സ്വന്തം വീട്ടിലേക്കു വന്നത്. 6 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.

മൃതദേഹങ്ങൾ കണ്ണൂർ പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ശ്രീഹരിയാണ് ശരത്–ബിന്ദു ദമ്പതികളുടെ മറ്റൊരു കുട്ടി. കോപ്പാളംകൊച്ചിയിലെ രാമചന്ദ്രന്റെയും ലളിതയുടെയും മകളാണു ബിന്ദു. സഹോദരങ്ങൾ: സിന്ധു, രമ്യ.

Post a Comment

0 Comments