പ്രിമീയം ബ്രാന്‍റ് ഇറക്കിയ ചെരിപ്പ് ഒരു മാസം കൊണ്ട് പൊട്ടിപ്പോയി എന്ന പരാതിയാണ് കസ്തൂരി വീഡിയോയിൽ പങ്കുവെക്കുന്നത്. നടിയെ ട്രോളിയും പിന്തുണച്ചും ഏറെ കമന്‍റുകളാണ് ഈ പോസ്റ്റിന് വന്നിരിക്കുന്നത്.
'സാധാരണ ഒരു ചെരിപ്പിന് വേണ്ടി ആയിരത്തില്‍ കൂടുതല്‍ രൂപ ഞാന്‍ ചിലവാക്കാറില്ല. എന്നാല്‍ ചില ആഢംബര പാദരക്ഷകളും ഉപയോഗിക്കുന്നുണ്ട്. അത്തരത്തില്‍ എന്‍റെ കളക്ഷനിലെ ഏറ്റവും വിലകൂടിയതും ഏറ്റവും നിരാശയുണ്ടാക്കിയതുമായ ചെരിപ്പാണ് ഇത്. ഫിറ്റ്ഫ്ലോപ്പിന്‍റെ ഈ ചെരിപ്പ് മാര്‍ച്ചില്‍ 4500 രൂപയ്ക്ക് വാങ്ങി ഇപ്പോള്‍ പൊട്ടി'എന്നാണ് കസ്തൂരി വീഡിയോയില്‍ പറയുന്നത്.
എന്നാല്‍ നടിയുടെ വീഡിയോയെ ട്രോളിയാണ് ഏറെയും കമന്‍റുകള്‍. ആഡംബരം കാണിക്കാൻ വേണ്ടിയാണ് വീഡിയോയെന്നും ചെരിപ്പ് ഡ്യൂപ്ലിക്കേറ്റാകാം എന്നൊക്കെയാണ് വീഡിയോയ്ക് വരുന്ന കൂടുതൽ കമന്റുകളും. കൊടുക്കുന്ന പണത്തിന് മൂല്യം നല്‍കുന്ന വസ്തുക്കള്‍ ഉപഭോക്താക്കള്‍ക്ക് കൊടുക്കാന്‍ കമ്പനികള്‍ക്ക് കഴിയണമെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്തായാലും വീഡിയോ തമിഴ്നാട്ടിൽ ഇപ്പോൾ വൈറലാണ്.
0 Comments