സൂറത്ത്: ഫ്‌ളാറ്റില്‍നിന്ന് പത്തുലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ചത് 13 വയസ്സുകാരന്‍. സൂറത്തിലെ പിപ്ലോഡിലെ ആഡംബര ഫ്‌ളാറ്റിലാണ് 13-കാരന്‍ 'അതിസാഹസികമായ' രീതിയില്‍ കവര്‍ച്ച നടത്തിയത്. സംഭവത്തില്‍ 13-കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.[www.malabarflash.com]
ഏപ്രില്‍ 26-നാണ് പിപ്ലോഡില്‍ പ്രിയങ്ക കോത്താരി എന്നിവരുടെ ആഡംബര ഫ്‌ളാറ്റില്‍ മോഷണംനടന്നത്. പാര്‍പ്പിട സമുച്ചയത്തിലെ മറ്റൊരു ഫ്‌ളാറ്റില്‍ ബന്ധുവിനൊപ്പം താമസിക്കാനെത്തിയ 13-കാരന്‍ പ്രിയങ്ക കോത്താരിയുടെ ഫ്‌ളാറ്റില്‍ കയറി പണവും സ്വര്‍ണവും മോഷ്ടിക്കുകയായിരുന്നു. പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതി ഒരു കുട്ടിയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് 13-കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ മോഷണത്തിന്റെ ചുരുളഴിയുകയായിരുന്നു.
'സി.ഐ.ഡി' എന്ന ടി.വി. സീരിയലില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ മോഷണം നടത്തിയതെന്നായിരുന്നു 13-കാരന്റെ മൊഴി. വിലകൂടിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാനായാണ് കവര്‍ച്ച ആസൂത്രണംചെയ്തതെന്നും ബാലന്‍ പോലീസിനോട് സമ്മതിച്ചു.
കെട്ടിടത്തിലെ മൂന്നാംനിലയില്‍നിന്ന് പൈപ്പ് വഴി ഊര്‍ന്നിറങ്ങിയാണ് 13-കാരന്‍ ഒന്നാംനിലയിലെ ഫ്‌ളാറ്റില്‍ മോഷണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ബന്ധുവിനൊപ്പം മൂന്നാംനിലയിലെ ഫ്‌ളാറ്റിലാണ് 13-കാരന്‍ താമസിച്ചിരുന്നത്. ബന്ധുവിന്റെ ഫ്‌ളാറ്റിലെ ശൗചാലയത്തിന്റെ വെന്റിലേഷന്‍ കുട്ടി ഇളക്കിമാറ്റിയിരുന്നു. ഇതുവഴി കെട്ടിടത്തിലെ പൈപ്പിലൂടെ ഊര്‍ന്നിറങ്ങുകയും ഒന്നാംനിലയിലെ ഫ്‌ളാറ്റിന്റെ ശൗചാലയത്തിന് സമീപമെത്തുകയുംചെയ്തു. പിന്നാലെ ഈ ശൗചാലയത്തിന്റെ വെന്റിലേഷന്‍ ഇളക്കിമാറ്റി അകത്തുകയറി.
പ്രിയങ്ക കോത്താരിയുടെ ഫ്‌ളാറ്റില്‍നിന്ന് 120 ഗ്രാം തൂക്കംവരുന്ന സ്വര്‍ണ ബ്രേസ്ലെറ്റും സ്വര്‍ണമാലയും സ്വര്‍ണമോതിരവുമാണ് കുട്ടി മോഷ്ടിച്ചത്. ഇതിനുപുറമേ പതിനായിരം രൂപയും കൈക്കലാക്കി. മോഷണത്തിന് ശേഷം ശൗചാലയത്തിലെ വെന്റിലേഷന്‍ വഴി തിരികെയിറങ്ങി. തുടര്‍ന്ന് പൈപ്പില്‍ പിടിച്ച് മുകളിലേക്ക് കയറുകയും മൂന്നാംനിലയിലെ ബന്ധുവിന്റെ ഫ്‌ളാറ്റിലെത്തുകയുംചെയ്തു. മോഷ്ടിച്ച ആഭരണങ്ങളും പണവും ബന്ധുവിന്റെ ഫ്‌ളാറ്റിലെ ശൗചാലയത്തില്‍ സീലിങ്ങിനിടയിലാണ് ഒളിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.
0 Comments