കാഞ്ഞങ്ങാട്: കൂട്ടുകാര്‍ക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. അരയി വട്ടത്തോട് ബാക്കോട്ട് ഹൗസിലെ ബി കെ അബ്ദുല്ലക്കുഞ്ഞിയുടെ മകന്‍ ബി കെ മുഹമ്മദ് സിനാന്‍ (16) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ അരയി കാര്‍ത്തിക പുഴയിലാണ് അപകടം.[www.malabarflash.com]
രണ്ട് കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയ മുഹമ്മദ് സിനാന്‍ പുഴയിലെ ചുഴയില്‍പെട്ട് മുങ്ങിത്താഴുകുകയായിരുന്നു. ഓടിക്കൂടിയവർ നടത്തിയ തിരച്ചിലില്‍ സിനാനെ കരക്കെത്തിച്ചു. അപ്പോഴേക്കും മരിച്ചിരുന്നു.
കുടെ ഉണ്ടായിരുന്ന രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി. എട്ടിക്കുളം സ്വഹാബ ഇസ്ലാമിക് അകാഡമിയിൽ പഠിക്കുന്ന സിനാന്‍ സ്‌കൂളിൽ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്.
0 Comments